ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും .. അരുതാത്ത രംഗം കണ്ടത് ആക്രമിക്കപ്പെട്ട നടി…ദിലീപിന്റെയും പ്രമുഖ നടിയുടെയും ജീവിതം മാറ്റിമറിച്ച ദുബായ് സ്റ്റേജ് ഷോ..

dileep-and-kavya-madhavan

കൊച്ചി: ദിലീപിന്റെയും പ്രമുഖ നടിയുടെയും ജീവിതം മാറ്റിമറിച്ച ദുബായ് സ്റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ..! തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ മലയാളി യുവനടിക്കുനേരെ ഓടുന്ന കാറില്‍ ആക്രമണത്തിനു വഴിവച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് ദുബായ് സ്റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍. ഒരുകാലത്ത് ദിലീപിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു നടി. നിരവധി സിനിമകളില്‍ ദിലീപിന്റെ നായിക. പല സിനിമകളിലേക്കും നടിയെ സംവിധായകര്‍ക്ക് റെക്കമന്റ് ചെയ്തത് ദിലീപായിരുന്നു. അതിനിടെയില്‍ ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യരോട് അടുപ്പം സ്ഥാപിച്ച നടി ദിലീപുമായി പതിയെ അകന്നു.

2013ല്‍ ദിലീപിനൊപ്പം കാവ്യ, ഊര്‍മിള ഉണ്ണി, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഗള്‍ഫില്‍ സ്റ്റേജ് ഷോയ്ക്ക് പോയി.ദിലീപിന്റെയും നടിയുടെയും ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അത്. ഒരുദിവസം ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും അടുത്തിടപഴകുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അക്കാര്യം നാട്ടിലുള്ള മഞ്ജുവിനെ അറിയിച്ചു. ഇതോടെ ദിലീപിന്റെ കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. അന്നൊന്നും ആരാണ് തന്നെ ഒറ്റിയതെന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞെന്ന കാര്യം പിന്നീട് ദിലീപ് അറിഞ്ഞു.DILEEP KAVYA -DUBAI

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ ദിലീപിന്റെ ശത്രുത ഇരട്ടിച്ചു.പിന്നീട് നടിയുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയാണ് ദിലീപ് പ്രതികാരം ചെയ്തത്. വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തില്‍ നടി കരാറൊപ്പിട്ടിരുന്നു. അവസാന നിമിഷം നടിയെ പുറത്താക്കി. അന്വേഷിച്ചപ്പോള്‍ ദിലീപാണ് പിന്നില്‍ പ്രവൃത്തിച്ചത് എന്നറിഞ്ഞത്രെ. തുടര്‍ന്ന് അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുഖ്യധാര ചിത്രങ്ങളായിരുന്നില്ല.

ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് ആ കാലയളവില്‍ നടിക്ക് ലഭിച്ച ചിത്രം. 2010 ല്‍ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലാണ് ദിലീപും നടിയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2011 ല്‍ റിലീസ് ചെയ്ത അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം വരെ നടിക്ക് മലയാളത്തില്‍ നല്ല അവസരങ്ങളുണ്ടായിരുന്നു. പിന്നീട് അവസരങ്ങള്‍ നഷ്ടപ്പെട്ട നടി കന്നടയിലും തെലുങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. അതിന് ശേഷം മലയാളത്തില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചില്ല. ദിലീപുമായുള്ള ശത്രുതയാണ് കാരണം എന്ന് അന്ന് മുതല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനിടെ മലയാളത്തിലെ തന്റെ അവസരങ്ങള്‍ മുടക്കുന്നത് ഒരു സൂപ്പര്‍താരമാണെന്ന് നടി ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Top