ടി.വി കള്ളക്കടത്ത് മമ്മൂട്ടി പിടിയിൽ !..വാർത്ത പ്രചരിപ്പിച്ചത് ദിലീപ് വിഷയം മറക്കാൻ

കൊച്ചി :നികുതി വെട്ടിച്ച് ഏഴു ലക്ഷത്തോളം വിലവരുന്ന ടെലിവിഷൻ കടത്താനുള്ള ശ്രമത്തിനിടെ സൂപ്പർ താരം മമ്മൂട്ടി എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ കുടുങ്ങി രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയ മമ്മൂട്ടി അരലക്ഷം രൂപ പിഴ ഒടുക്കിയ ശേഷമാണ് പുറത്തിറങ്ങിയത്.വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങൾ എന്ന് ചൂടാണ് വാർത്ത ഇന്നലെ രാവിലെ മുതൽ നെറ്റ് ലോകത്ത് വൈറൽ ആയി.എന്നാൽ ഒരാഴ്ചയായി കുടുംബസമേതം സിംഗപ്പൂരിലുള്ള നടൻ മമ്മുട്ടിയെ ഡ്യൂട്ടിയടക്കാതെ ടിവി കടത്തിയ ആളാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ അവഹേളിച്ച് ദിലീപിനെതിരായ പ്രചരണം വഴിതിരിച്ചുവിടാൻ സൃഷ്ടിച്ച കഥയാണെന്നും റിപ്പോർട്ട് . മമ്മൂട്ടി കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരാഴ്ചയയായി സിംഗപ്പൂരിലാണ്. മമ്മുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചരണമാണ് . മമ്മുട്ടി കുടുംബസമേതം സിംഗപ്പൂർ യാത്രയിലാണെന്നതിന്റെ തെളിവുകൾ കൈരളി പുറത്തുവിട്ടു.

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയനായകൻ ദിലീപ് കസ്റ്റഡിയിൽ ആയതിന് പിന്നാലെ മറ്റു പല നടന്മാർക്കെതിരെയും ആരോപണങ്ങളും വാർത്തകളും ഉണ്ടാവുന്നുണ്ട്. ഇതിന് ചുവടുപിടിച്ചാണ് മമ്മുട്ടിയെയും അവഹേളിക്കാൻ ശ്രമം നടക്കുന്നതെന്നാണ് സൂചനകൾ.കസ്റ്റംസുകാരെ വെട്ടിച്ച് ആധുനിക ടിവി ദുബായിൽനിന്ന് കടത്തിക്കൊണ്ടു വരാൻ സൂപ്പർ താരം പത്മശ്രീ ഭരത് മമ്മൂട്ടി നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഇ്ത്തരം നീക്കങ്ങളാണെന്നാണ് സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായിൽ നിന്നു മമ്മൂട്ടിയും ഭാര്യയും എമിറേറ്റ്‌സ് വിമാനത്തിലാണ് വന്നിറങ്ങിയത്. തുടർന്നു വിമാനത്താവളത്തിൽ നിന്നു പുറത്തേയ്ക്കു ഇറങ്ങിയെത്തിയ മമ്മൂട്ടിയെയും, ഭാര്യയെയും കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. എഴു ലക്ഷത്തോളം രൂപ വില വരുന്ന ഇഎംടിവി മമ്മൂട്ടിയുടെ ലഗേജിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും തടഞ്ഞു വച്ചതും പരിശോധന നടത്തിയത്.മൂന്നര ലക്ഷം രൂപ മാത്രം വിലവരുന്ന പഴയ മോഡൽ ടിവിയാണെന്നു തെറ്റിധരിപ്പി്ചാണ് മമ്മൂട്ടിയും കുടുംബവും ടിവി പുറത്തേയ്ക്കു കൊണ്ടുവരാൻ ശ്രമിച്ചത്. ഈ ടിവിയ്ക്കു പതിനായിരം രൂപ മാത്രമാണ് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ അടച്ചിരുന്നത്. സ്‌കാനിങ്ങിൽ പുതിയ ടിവിയാണെന്നും, ടിവിയ്ക്കു ഏഴു ലക്ഷത്തോളം രൂപ വിലയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നു മമ്മൂട്ടി അരലക്ഷം രൂപ പിഴയടയ്ക്കണമെന്നു കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിർദേശിക്കുകയായിരുന്നു. എന്നാൽ, കയ്യിൽ പണമില്ലാത്തതിനെ തുടർന്നു മമ്മൂട്ടി രണ്ടു മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ കഴിയുകയും ചെയ്തു. തുടർന്നു മമ്മൂട്ടിയുടെ സുഹൃത്ത് പണം അടച്ചതോടെയാണ് മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കും എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ നിന്നു പുറത്തിറങ്ങാനായത് എന്നും വാർത്ത പ്രചരിച്ചിരുന്നു .Mammootty dileep
ഒരു ദശാബ്ദത്തിലേറെ മുമ്പ് വന്ന വാർത്തയുടെ ചുവടുപിടിച്ച് എന്ന മട്ടിലാണ് കഴിഞ്ഞ ദിവസം മമ്മുട്ടിയെ ടി വി കടത്തുമ്പോൾ കൊച്ചിയിൽ പിടികൂടിയെന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുക്കുന്നത്. അതേസമയം, ഒരാഴ്ചയിലേറെയായി സിംഗപ്പൂരിലാണ് മമ്മുട്ടിയും കുടുംബവും. പ്രൊഡ്യൂസർ ജോബി ജോർജ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും കൂടെയുണ്ട്. ദിലീപിനെതിരെ പ്രചരണം നടത്തിയത് എതിർ വിഭാഗം നടന്മാരുടെ ഫാനുകളാണെന്ന വാദവും അടുത്തിടെ ഉയർന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് മമ്മുട്ടി ടിവി കടത്തിയെന്ന കഥയും പ്രചരിപ്പിക്കപ്പെടുന്നതെന്നാണ് വിവരം. മമ്മുട്ടിയെ മനപ്പൂർവം അവഹേൡക്കാൻ കെട്ടിച്ചമച്ച കഥകളാണ് നിറംപിടിപ്പിച്ച് പ്രചരിക്കുന്നത്. ഇത് ബോധപൂർവം നടത്തുന്നതാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.മോഹൻലാൽ നായകനായ ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ നടൻ ശ്രീനാഥ് മരിച്ചതിൽ ദുരൂഹതയുണ്ടെന്ന വിവരവും പുനരന്വേഷണം വേണമെന്ന ആവശ്യവും അടുത്തിടെ ഉയർന്നിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
അത്തരത്തിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി. ഇതിന് പിന്നാലെയാണ് കൈരളി ടിവി ചെയർമാൻ കൂടിയായ മമ്മുട്ടിക്കെതിരെ ബോധപൂർവം പ്രചരണം ഇപ്പോൾ തുടങ്ങിയിട്ടുള്ളത്.കൈരളി അറിഞ്ഞോ? നിങ്ങടെ ചെയർമാനെ കസ്റ്റംസുകാർ പൊക്കിയെന്ന്; അതും ഒരു ടിവി കടത്താൻ ശ്രമിച്ചതിന്; അയ്യോ, ദാരിദ്രം! എന്നിങ്ങനെ പരാമർശങ്ങളുമായാണ് മമ്മുട്ടിക്കെതിരെ പ്രചരണം നടക്കുന്നത്. ‘ഡ്യൂട്ടി അടയ്ക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി’ എന്ന തലക്കെട്ടോടു കൂടിയ പത്ര വാർത്തയാണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.mammooty singpur  ദുബായിൽ നിന്നു മമ്മൂട്ടിയും ഭാര്യയും  എമിറേറ്റ് വിമാനത്തിൽ വന്നിറങ്ങിയതെന്നും പരാമർശിച്ചുകൊണ്ടാണ് വാർത്ത. മെഗാ സ്റ്റാറിന്റെ മെഗാ കള്ളത്തരം, ചാനലുകൾ മുക്കിയ വാർത്ത, ഇല്ലാത്തവർ ആണെങ്കിൽ മനസിലാക്കാം കഷ്ടംതന്നെ എന്ന തലക്കെട്ടോടെ സുദർശനം എന്ന സംഘപരിവാർ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.മൂന്നരലക്ഷം വിലയുള്ള ടിവി പഴയ മോഡലാണെന്നു പറഞ്ഞ് പതിനായിരം രൂപ ഡ്യൂട്ട് അടച്ചു പുറത്തിറങ്ങിയ മമ്മൂട്ടിയെ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയെന്നും പെട്ടി തുറന്നു പരിശോധിച്ചതോടെ അരലക്ഷം രൂപകൂടി ഡ്യൂട്ടി അടയ്ക്കാൻ നിർദ്ദേശിച്ചുവെന്നും വ്യക്തമാക്കുന്ന വാർത്തയാണ് പ്രചരിക്കുന്നത്. അത്രയും പണം കൈയിൽ ഇല്ലാത്തതിനാൽ സുഹൃത്തുക്കൾ എത്തി പണം അടച്ചശേഷമാണ് മമ്മൂട്ടിയും ഭാര്യയും പുറത്തിറങ്ങിയതെന്നുമെല്ലാം നിറംപിടിപ്പിച്ച കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.അതേസമയം ഇത്തരം വാർത്ത പുറത്ത് വന്നപ്പോഴും അതിൽ ജയിലിലുള്ള ദിലീപിനെ വലിച്ചിഴച്ച് താരമാക്കുകയാണ് എന്നും ആരോപണം.

Top