ദിവസങ്ങള്‍ കാത്തുനിന്ന് ആരാധികമാര്‍ മമ്മൂട്ടിയെ പിടികൂടി; താരജാഡകളില്ലാതെ സെല്‍ഫിയെടുത്ത് താരം

മമ്മൂട്ടിയെ മലയാള സിനിമയിലെ ജാഡയുള്ള നടനായാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇത്തരം ചിന്തകളെ തിരുത്തുന്ന വ്യ്ക്തിയായി മമ്മൂട്ടി മാറാറുണ്ട്. അത്തരമൊരു സംഭവമാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നടന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ റോഡരുകില്‍ കാത്തു നിന്ന ആരാധികമാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ ഷൂട്ടിംഗ് കാസര്‍കോട്ട് നടക്കുന്നുണ്ട്. ലൊക്കേഷനിലേക്ക് മമ്മൂട്ടി സ്ഥിരമായി പോകുന്ന വഴിയില്‍ താരത്തിന്റെ കടുത്ത ആരാധികമാരായ ചില സ്ത്രീകള്‍ കാത്തു നിന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിവസങ്ങളായി അവര്‍ കണ്ണും നട്ടു നില്‍ക്കാറുണ്ടെങ്കിലും മമ്മൂട്ടിയെ കാണാറില്ലായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം പതിവു പോലെ കാത്തു നില്‍ക്കുന്നതിനിടയില്‍ ദൂരെ നിന്നും താരത്തിന്റെ കാര്‍ വരുന്നതു കണ്ട് ആര്‍ത്തു വിളിച്ച് സ്ത്രീകള്‍ റോഡിലിറങ്ങി. ഇത് കണ്ട മമ്മൂട്ടി, ആരാധികമാരെ കണ്ടയുടന്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തി, കൈകൊടുത്ത് കുശലം ചോദിക്കുകയും അവരുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി സെല്‍ഫിയുമെടുത്ത ശേഷമാണ് താരം മടങ്ങിയത്.

Top