ഷോട്ടിന് ശേഷവും മുഖം ശരിയായില്ല; മാതാപിതാക്കളും സംവിധായകനും ഭയപ്പെട്ടു

റാം സംവിധാനം ചെയ്ത പേരന്‍പ് നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നാണ് പ്രീമിയര്‍ ഷോ കണ്ടവര്‍ പറയുന്നത്. മമ്മൂട്ടിയെ പോലെ വെല്ലുവിളികള്‍ നേരിടുന്ന കഥാപാത്രമായാണ് സാധന എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച മമ്മൂട്ടിയുടെ മകളായാണ് സാധന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടി നേടിയ മമ്മൂട്ടിച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചത് സാധന എന്ന തമിഴ്‌നാട് സ്വദേശി പെണ്‍കുട്ടിയാണ്. ആണ് ചിത്രത്തില്‍ സാധന അവതരിപ്പിച്ചിരിക്കുന്നത്.

പേരന്‍പില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ മുഖം കഥാപാത്രമായ പാപ്പായെപ്പോലെ കോടിപ്പോയെന്ന് സാധന ഓര്‍ക്കുന്നു. ‘ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും മുഖം ശരിയായില്ല. മാതാപിതാക്കളും സംവിധായകനുമെല്ലാം ഭയപ്പെട്ടു. പിന്നീട് കുറേനരം മസാജ് ചെയ്തതിനു ശേഷമാണ് മുഖം ശരിയായത്. പപ്പായെ നന്നായി ചെയ്യാന്‍ കഴിയുമോ എന്ന് ആദ്യം മുതലേ ഭയപ്പെട്ടിരുന്നതായി സാധന പറയുന്നു. റാം സംവിധാനം ചെയ്ത ‘ തങ്കമീന്‍കള്‍’ എന്ന ചിത്രത്തിലൂടെയാണ് സാധന അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പേരന്‍പ് സാധനയുടെ രണ്ടാമത്തെ ചിത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top