മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചു; കാവ്യാ മാധവന്‍ തുറന്നു പറയുന്നു

12628466_757712630997179_1701956583381548888_o

കുഞ്ഞുനാളില്‍ പ്രശസ്ത താരം കാവ്യാ മാധവന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കല്യാണം കഴിക്കണമെന്നായിരുന്നു കാവ്യയുടെ ആഗ്രഹം. അച്ഛനും അമ്മയും തന്റെ പിണക്കം മാറ്റിയത് മോഹന്‍ലാലിന്റെ സിനിമകള്‍ കാണിച്ചായിരുന്നുവെന്നും താരം പറയുന്നു.

എത്ര പിണങ്ങിയിരുന്നാലും മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാല്‍ ചാടി എഴുന്നേറ്റ് വരുമായിരുന്നു കുഞ്ഞുന്നാളില്‍ ഈ താരം. മമ്മൂട്ടിയാകട്ടെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണെന്നും കാവ്യ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12628466_757712630997179_1701956583381548888_o-1

ലാലേട്ടനൊപ്പം വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്പം അകലത്തു നിന്നാണ് എപ്പോഴും ലാലേട്ടനെ കാണുന്നതെന്നാണു കാവ്യ പറയുന്നത്. ‘മോഗന്‍കാലിനെ’ കല്യാണം കഴിക്കണമെന്നായിരുന്നു കുഞ്ഞിലേ എന്റെ വലിയ ആഗ്രഹം. വീട്ടിലെല്ലാവരും ലാലേട്ടന്‍ ഫാന്‍സായിരുന്നു. പിണങ്ങിനില്‍ക്കുന്ന എന്നെ അനുനയിപ്പിക്കാനുള്ള അച്ഛന്റെ സൂത്രമായിരുന്നു ‘മോഹന്‍ലാലിന്റെ സിനിമയ്ക്കു പോകണ്ടേ’ എന്ന ചോദ്യം. അതോടെ എന്റെ പിണക്കം മാറും. ലാലേട്ടനൊപ്പം വളരെക്കുറച്ചു സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്‍പം അകലത്തുനിന്നാണ് ഇന്നും ലാലേട്ടനെ കാണുന്നത്.

എന്നാല്‍, മമ്മൂക്ക ഞങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് ചൂടനെന്ന് തോന്നിക്കുന്ന, എന്നാല്‍ നമ്മളോട് ഒരുപാട് കരുതലുള്ള ആളാണ് മമ്മൂക്കയെന്നും കാവ്യ വ്യക്തമാക്കുന്നു.

മറ്റൊരു സൂപ്പര്‍ താരം സുരേഷ് ഗോപിയെക്കുറിച്ചും കാവ്യക്ക് അഭിപ്രായമുണ്ട്. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നതെന്നു കാവ്യ പറയുന്നു. പിന്നെ ഇങ്ങോട്ട് ഒരു വല്യേട്ടനെ പോലെയാണ് അദ്ദേഹം. എനിക്ക് ആത്മബന്ധമുള്ള എത്രയോ പേര്‍ സിനിമയിലുണ്ട്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരില്‍ പലരും സിനിമയുമായി ബന്ധമുള്ളവരാണെന്നും കാവ്യ മാധവന്‍ പറയുന്നു.

Top