ഹോളിവുഡില്‍ കാണുന്ന രീതിയിലുള്ള ഗ്ലാമര്‍ വേഷത്തിലെത്തുമെന്ന് മംമ്ത; റൗഡി മാപ്പിളൈ ഉടനെത്തും

mamta-mohandas-hot-pic

ഹോളിവുഡില്‍ കാണുന്ന രീതിയിലുള്ള ഗ്ലാമര്‍ വേഷത്തില്‍ ഇനിയുമെത്തുമെന്ന് നടി മംമ്ത മോഹന്‍ദാസ്. വിദേശത്തുനടന്ന അവാര്‍ഡ് ഷോയില്‍ മംമ്ത ഗ്ലാമര്‍ വേഷത്തിലെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിമര്‍ശകരുടെ കമന്റുകളാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. വിമര്‍ശകര്‍ക്ക് മംമ്ത ചുട്ടമറുപടിയും നല്‍കിയിരുന്നു. എന്നാല്‍, ഇതിലും വലിയ ഗ്ലാമര്‍ വേഷത്തില്‍ എത്തുമെന്നാണ് മംമ്ത പറയുന്നത്.

നാഗാര്‍ജുന നായകനായ റൗഡി മാപ്പിളൈ എന്ന ചിത്രത്തില്‍ കൂടുതല്‍ ഗ്ലാമറസായ വേഷത്തിലായിരിക്കും നടി പ്രത്യക്ഷപ്പെടുകയെന്നാണു വാര്‍ത്ത. ലോസ് ആഞ്ചല്‍സില്‍നിന്നു വാങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചാണു മാഞ്ചസ്റ്ററിലെ പരിപാടിക്കെത്തിയത്. താനിപ്പോള്‍ ജീവിക്കുന്നതു വിദേശത്താണ്. അത്തരം വസ്ത്രങ്ങളില്‍ കുഴപ്പമുള്ളതായി തനിക്കു തോന്നിയിട്ടില്ല. ആളുകളുടെ മാനസികാവസ്ഥയാണു വിമര്‍ശനങ്ങല്‍ലൂടെ വ്യക്തമാകുന്നത്. വിമര്‍ശനം തന്നെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും തുടര്‍ന്നും അത്തരം വസ്ത്രങ്ങള്‍ ധരിക്കുമെന്നും നടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5-14_1

ഫോര്‍ കെ സ്റ്റുഡിയോസിന്റെ ബാനറില്‍ പി വാസു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു റൗഡി മാപ്പിളൈ. വിഷ്ണു നാസര്‍, നെപ്പോളിയന്‍ തുടങ്ങിയ താരങ്ങളും ഈ ബിഗ്ബജറ്റ് ചിത്രത്തിലുണ്ടാകും. ആക്ഷന്‍, റൊമാന്റിക് ചിത്രമായിരിക്കും റൗഡി മാപ്പിളൈ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

Top