എന്തു നല്ല ലാലേട്ടനാന്നറിയാമോ? എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന് മീനാക്ഷി പറയുന്നു

13435378_636442939846463_3632878088251548475_n

പാത്തുമ്മയെ കണ്ടോ.. മോഹന്‍ലാലിനൊപ്പം കിടിലം സെല്‍ഫിയെടുത്ത് മീനാക്ഷി താരമാകുന്നു. മീനാക്ഷിയെ പാത്തുമ്മ ആയിട്ടാണ് പലര്‍ക്കും പരിചിതം. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ നിഷ്‌കളങ്ക മുഖവുമായെത്തിയ പാത്തുമ്മയെ എങ്ങനെ മറക്കാനാണ്. മീനാക്ഷി ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് ഈ ബാലതാരത്തിന് ലഭിച്ചിരിക്കുന്നത്. ‘ഒപ്പം’ എന്ന ചിത്രത്തിലാണ് മീനാക്ഷി അഭിനയിക്കുന്നത്. ഒപ്പത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് മോഹന്‍ലാലിനൊപ്പം ഒരു കിടിലം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടുകാരെ ഗുഡ് മോര്‍ണിംഗ, പിന്നെ.. ദേ. എനിക്ക് കിട്ടിയ ഒരു വല്ല്യ .. വല്ല്യ സമ്മാനം കണ്ടോ ലാലേട്ടന്റെ സ്വന്തം സെല്‍ഫിയാട്ടോ.. എന്തു നല്ല ലാലേട്ടനാന്നറിയോ.. നിങ്ങക്ക്..’ഒപ്പം’ ലൊക്കേഷനീന്ന് ലാലേട്ടനെടുത്തതാട്ടോ..മീനാക്ഷി പറയുന്നു. മീനാക്ഷിയുടെ പോസ്റ്റ് മോഹന്‍ലാലും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒപ്പം.

Top