ജയസൂര്യയുടെ പുതിയ ചിത്രം ‘ഇടി’ കണ്ടത് 20,000പേര്‍; ഫേസ്ബുക്കില്‍ എത്തിയത് നിമിഷങ്ങള്‍ക്കകം

IDI_film_poster

പ്രേമം, ലീല തുടങ്ങിയ ചിത്രങ്ങള്‍ക്കുണ്ടായ അതേ ഗതിയാണ് ജയസൂര്യയുടെ പുതിയ ചിത്രമായ ‘ഇടി’ ക്കും സംഭവിച്ചത്. ചിത്രം തിയറ്ററിലെത്തി നിമിഷങ്ങള്‍ക്കകമാണ് ഫേസ്ബുക്കിലെത്തിയത്. ഇടി ചിത്രം 20,000പേര്‍ ഇതിനോടകം കണ്ടു കഴിഞ്ഞു.

എച്ച്ഡി കാമറയുള്ള ഫോണില്‍ ചിത്രീകരിച്ച് ലൈവ് സ്ട്രീമിംഗ് സംവിധാനം വഴിയാണ് ചിത്രം പ്രചരിപ്പിച്ചത്. മൂന്നു മണിക്കൂര്‍ കൊണ്ട് ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് ചിത്രം ലൈവ് സ്ട്രീമിംഗ് വഴി കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇടി റിലീസ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ആദ്യമായാണ് ലൈവ് സ്ട്രീമിംഗ് വഴിയുള്ള സിനിമ ചോര്‍ത്തല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഖത്തറില്‍ നിന്നോ ദുബായില്‍ നിന്നോ ആകാം ചിത്രം ചോര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഏഴരയോടെ ചിത്രം ചോര്‍ന്നതായി ശ്രദ്ധയില്‍ പെട്ടു. പരാതി ലഭിച്ചതോടെ പത്തുമണി കഴിഞ്ഞപ്പോഴേക്കും കോപ്പി ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍, ഇതിനകം തന്നെ ഇരുപതിനായിരത്തില്‍ അധികം പേര്‍ ചിത്രം സ്ട്രീമിംഗ് വഴി കണ്ടിരുന്നു. അതില്‍ അധികം ആളുകള്‍ ചിത്രം ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു.

ഇതിനു പുറമേ ചിത്രം പോസ്റ്റ് ചെയ്ത ുപേജുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസിന് ഇക്കാര്യത്തില്‍ തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന മറുപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. കാസര്‍കോട്ടെ ചെക്കന്‍ എന്ന പേജിലൂടെയായിരുന്നു ചിത്രം ചോര്‍ന്നത്. പേജിനെ സമീപിച്ച സംവിധായകന്‍ സാജിദ് യഹിയയ്ക്കാണ് വെല്ലുവിളിച്ചു കൊണ്ടുള്ള മറുപടി ലഭിച്ചത്. ഇതേമറുപടി പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

Top