ഫേസ്ബുക്കില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു; വനിതാ പോലീസിന്റെ പണി പോയി

selfie

മെക്‌സിക്കോ സിറ്റി: സെല്‍ഫിയാണല്ലോ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറുന്നത്. സെല്‍ഫി എടുത്ത് മരണത്തിനു കീഴടങ്ങിയ യുവാക്കളുടെ വാര്‍ത്തകള്‍ ഒട്ടേറെ കേട്ടു. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാര്‍ക്കും മാതൃകയാകേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ അശ്ലീല ചേഷ്ഠകള്‍ കാണിച്ചാല്‍ എങ്ങനെയിരിക്കും.

ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതാ പോലീസിന്റെ വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. അര്‍ധ നഗ്നത കാണിച്ചു കൊണ്ടുള്ള സെല്‍ഫിയായിരുന്നു വനിതാ പോലീസ് പോസ്റ്റ് ചെയ്തത്. അതോടെ ഉദ്യോഗസ്ഥയുടെ പണിയും തെറിച്ചു. നീല്‍ഡോ ഗ്രേഷ്യ എന്ന യുവതി ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ കയ്യിലേന്തിയുള്ള സെല്‍ഫിയാണ് എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാറിടം പൂര്‍ണമായി കാണിച്ചു കൊണ്ട് പോലീസിന്റെ പട്രോളിംഗ് വാഹനത്തില്‍ ഇരുന്നാണ് സെല്‍ഫി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ സെല്‍ഫി ഗ്രേഷ്യയുടെ മേലധികാരികള്‍ കണ്ടതോടെയാണ് അവര്‍ക്ക് പണികിട്ടിയത്.

പോലീസിന്റെ ബാഡ്ജും ഫോട്ടോയില്‍ ദൃശ്യമായിരുന്നു. അച്ചടക്ക നടപടിയെക്കുറിച്ച് ഗ്രേഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ പോണ്‍ ഫോട്ടോ ഷൂട്ടിനായി പോലീസ് വാഹനം ഉപയോഗിച്ചതിനും മെക്സിക്കന്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ട്.

Top