മോഹന്‍ലാല്‍ തയ്യാറെടുക്കുന്നത് പ്രധാനമന്ത്രിയാകാന്‍!!! ചെറിയകളികളില്ല വലിയ കളികള്‍ മാത്രമെന്ന് ആരാധകര്‍

മലയാളത്തിലെ പ്രമുഖ നടന്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് നാളായി ഉയരുകയാണ്. ബിജെപിയുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദരമോദിയെ സന്ദര്‍ശിച്ചതുമെല്ലാമാണ് ഈത്തരം ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. എന്നാല്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയാകുന്നെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഈ പകര്‍ന്നാട്ടം ജാവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. നചന വൈഭവം കൊണ്ട് സിനിമ പ്രേമികളെ വിസ്മയിപ്പിച്ച താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതര ഭാഷാ ചിത്രങ്ങളിലും പ്രഝധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. അത്തരമൊരു സിനിമയയിലാണ് പ്രധാനമന്ത്രിയുടെ റോളില്‍ ലാല്‍ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുക. ലാല്‍ പ്രധാനമന്ത്രിയായുള്ള ചിത്രത്തിന്റെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്തായാലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാവുകയുള്ളു.

mohanlal

സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top