മോഹന്‍ലാല്‍ ഇനി തെലുങ്കിലേക്ക്; താടി വെച്ച് തെലുങ്ക് ആരാധകരെ കൈയ്യിലെടുക്കാനൊരുങ്ങുന്നു

mohanlal

മോഹന്‍ലാല്‍ ന്യൂജനറേഷന്‍ ലുക്കില്‍ താടിയും വെച്ച് തകര്‍ക്കുകയാണ്. വ്യത്യസ്ത താടികള്‍ പരീക്ഷിക്കുമ്പോള്‍ മോഹന്‍ലാല്‍ മരണമാസാമാകുകയാണ്. മോഹന്‍ലാലിന്റെ ഈ താടിയുടെ രഹസ്യം എന്താണ്. ന്യൂജനറേഷന്‍ ആരാധകര്‍ക്കിടയില്‍ താടി ഒരു ഹരം ആകുന്നതു കൊണ്ടാണോ ലാലും ഇത് പരീക്ഷിക്കുന്നത്. മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ ആദ്യം താടിവെച്ചത്.

അതിനുശേഷം വന്ന എല്ലാ സിനിമകളിലും മോഹന്‍ലാലിന് വ്യത്യസ്തമായ താടി ഗെറ്റപ്പുകളില്‍ അഭിനയിച്ചു. മിസ്റ്റര്‍ ഫ്രോഡിന് ശേഷം കൂതറ, പെരുച്ചാഴി, രസം, എന്നും എപ്പോഴും, ലൈല ഒ ലൈല, ലോഹം, കനല്‍, തുടങ്ങിയ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന് താടിയുണ്ടായിരുന്നു.

ഇനി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പുലി മുരുഗനിലും ലാലിന് താടിയുണ്ട്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലും അദ്ദേഹത്തിന് താടിയുണ്ട്. എല്ലാത്തിലും താടി വേണമെന്നാണ് പറയുന്നത്.

എപ്പോള്‍ താടിയെടുക്കുമെന്ന ചോദ്യത്തിന് ഒപ്പത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം തെലുങ്ക് ചിത്രത്തിലേക്ക് മടങ്ങുമെന്നും അവിടെ നിന്നും മടങ്ങി വരുന്ന നിമിഷം താടി എടുക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് ശേഷം ഒരു വിദേശ ട്രിപ്പാണ് താരത്തിനുള്ളത്. ട്രിപ്പ് പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ഒപ്പത്തിന്റെ ലൊക്കേഷനിലേക്ക് മടങ്ങുന്നതോടെ അദ്ദേഹം വീണ്ടും താടി വയ്ക്കും.

Top