ആറുമണിക്കൂർ ചോദ്യം !അന്വേഷണ സംഘം വലച്ച രണ്ട് ചോദ്യങ്ങള്‍..സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടാന്ന്

കൊച്ചി :കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിലെത്തിയ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. ഇതിനുശേഷം ആലുവ പൊലീസ് ക്‌ളബ്ബില്‍ അന്വേഷണസംഘം മൊഴി വിലയിരുത്തി. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കുവേണ്ടി വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘം രണ്ട് ചോദ്യങ്ങളാണ് കാവ്യയോട് ചോദിച്ചത്.

* നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളി വീജീഷും എന്തിന് കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യയിലെത്തി. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ ഏല്‍പ്പിച്ചെന്നാണ് സുനിയുടെ മൊഴി. ഇവരെത്തിയതിനുള്ള തെളിവ് തൊട്ടടുത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കടയിലെത്തിയപ്പോള്‍ എല്ലാവരും ആലുവയിലെ വീട്ടിലാണെന്ന് അറിഞ്ഞെന്ന് ദിലീപിന് സുനിയെഴുതിയ കത്തിലും പരാമര്‍ശിക്കുന്നുണ്ട്. ദിലീപിനെ വിവാഹം കഴിക്കുന്നതിനുമുമ്പ് കാവ്യ തുടങ്ങിയതാണ് ഷോപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

* ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു. ഇരുവരും വിദേശ ഷോകള്‍ക്ക് പോയത് ചൂണ്ടികാട്ടിയായിരുന്നു ചോദ്യം. മഞ്ജുവാര്യരുമായി ദിലീപ് വിവാഹം മോചനം തേടാനുള്ള കാരണങ്ങളും തേടി. ഇത് നടിയുമായുള്ള പകയ്ക്ക് ഇടയാക്കിയോയെന്നും തിരക്കി. എന്നാല്‍, ഇക്കാര്യങ്ങളിലുള്ള കാവ്യയുടെ മറുപടി വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയ്യാറായില്ല. ദിലീപിനെതിരെ ലഭിച്ച തെളിവുകളില്‍ നിന്ന് തയ്യാറാക്കിയ ചോദ്യാവലി നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍.appunni

അതേസമയം കാവ്യയുുടെ ചില മറുപടികള്‍ വികാരഭരിതമായിരുന്നു. അന്വേഷണസംഘം ആശ്വസിപ്പിച്ചതുമില്ല. തിടുക്കവും കാട്ടിയില്ല. ശാന്തമായപ്പോള്‍ മറുപടികള്‍ക്കായി കാത്തുനിന്നു. തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മറുപടിയുമായാണ് മടങ്ങിയതെന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഴി വിശകലനം ചെയ്തശേഷം അടുത്ത നടപടിയിലേക്ക് കടക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ.കാവ്യയും ദിലീപും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്‍റെ ലൊക്കേഷനിലും സുനി എത്തിയിരുന്നതായി വിവരങ്ങളുണ്ട്. ഇവിടെ വച്ച് ദിലീപുമായും, കാവ്യയുമായും വളരെ അടുപ്പത്തോടെയാണ് സുനി പെരുമാറിയതെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൾസർ സുനിയെ മുൻ പരിചയമില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ കാവ്യ നൽകിയ മൊഴി. എന്നാൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ സുനി എത്തിയിരുന്നതായി പോലീസിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു.കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലും സുനി എത്തിയതായാണ് വിവരം. ഇവിടെ വച്ച് കാവ്യയ്ക്കും ദിലീപിനുമൊപ്പം സുനി ചിത്രങ്ങൾ എടുത്തതായും വിവരങ്ങൾ ഉണ്ടായിരുന്നു.

കൊല്ലത്തെ തേവലക്കരയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ ലഭിച്ചാൽ അന്വേഷണത്തിൽ നിർണായകമാകും. ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തേക്കും.ലൊക്കേഷനിൽ വച്ച് കാവ്യയുമായി സുനി വളരെ അടുപ്പത്തോടെയായിരുന്നു പെരുമാറിയതെന്നാണ് വിവരങ്ങൾ. സുനിയെ ലൊക്കേഷനിലെ പലരും വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്നായിരുന്നു വിവരങ്ങൾ.

Top