കാവ്യാ മാധവൻ പ്രതിപട്ടികയിൽ ?കാവ്യയെ വീണ്ടും പോലീസ് വിളിച്ച് വരുത്തുന്നു.പോലീസ് നീക്കം നിർണ്ണായക തെളിവുള്ളതിനാൽ

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഡാലോചന കേസിൽ പ്രതിപട്ടികയിൽ കാവ്യ മാധവനും ഉൾപ്പെടാൻ സാധ്യതയുള്ളതായി സൂചന .കാവ്യയെ പോലീസ് വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യാൻ നീക്കം തുടങ്ങി. ഈ നീക്കം അറസ്റ്റ് രേഖപ്പെടുത്തതാണ് എന്നും നിയമവിദദ്ധരുടെ വിലയിരുത്തൽ .നടിയെ ചോദ്യം ചെയ്യുകയും തെളിവ് എടുക്കുകയും ചെയ്തിരുന്നു .അതിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത നടപടി .നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടിയും ഗൂഡാലോചന കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്റെ ഡ്രൈവറായിരുന്നെന്നും രണ്ടു മാസമായി ഇയാള്‍ കാവ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചന. സിനിമാ മേഖലയില്‍ പലരുടെയും ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള സുനി അങ്ങിനെയാണ് കാവ്യയുടെയും ഡ്രൈവറായതെന്നാണ് പോലീസ് സംശയിക്കുന്നത്.

സുനില്‍കുമാറിന്റെ മൊഴിയില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയതെന്നാണ് സൂചന. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്.കേസില്‍ ഏറെ നിര്‍ണ്ണായകമായേക്കുന്ന ഈ വിവരം അറിയുന്നതിനായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കാവ്യാമാധവനെ കഴിഞ്ഞ ദിവസം ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നും പത്രത്തില്‍ പടം വന്നപ്പോഴാണ് ആദ്യം കണ്ടതെന്നുമാണ് മൊഴി നല്‍കിയത്. എന്നാല്‍ കാവ്യയുടെ ഈ മൊഴി നുണയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ മൊഴിക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപും കാവ്യയും ഒന്നിച്ച അവസാന സിനിമയുടെ ലൊക്കേഷനില്‍ സുനില്‍ ഉണ്ടായിരുന്നതായും കാവ്യയെ കാറില്‍ കൊണ്ടു പോയതായും കണ്ടെത്തിയിരുന്നു.dileep-kavya-4

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ മൂന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ഹാജരാകുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ അപ്പുണ്ണി ഹാജരായില്ല .കേസില്‍ അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ അപ്പുണ്ണിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനും പോലീസ് നീക്കം. ദിലീപ് കാവ്യ ബന്ധത്തിന്റെ കൂടുതല്‍ വിവരം അപ്പുണ്ണിയില്‍ നിന്നും പോലീസ് അറിയേണ്ടതുണ്ട്. കേസില്‍ കാവ്യാമാധവന് പുറമേ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവര്‍ത്തകയും ഗായികയും ആയ റിമിടോമി, സുനി നേരത്തേ ഡ്രൈവറായി ജോലി നോക്കിയ നടന്‍ മുകേഷ് എന്നിവരെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം ഈ സിദ്ദിഖിനേയും പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ഇതിന്റെ നിജസ്ഥിതിയും സിദ്ദിഖിനോട് പൊലീസ് തിരിക്കും. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ അവിടെ എത്തിയ ഏക നടൻ സിദ്ദിഖായിരുന്നു. ദിലീപിനെ കൂട്ടിക്കൊണ്ട് പോയതും സിദ്ദിഖ് തന്നെ. എന്തുകൊണ്ട് സിദ്ദിഖ് ഇതിന് തയ്യാറായി എന്ന അന്വേഷണമാണ് നിർണ്ണായകമായത്.DILEEP KAVYA AMMA

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.അതിനാൽ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കും എന്നും വിവരം തിരുവനന്തപുരത്തെ ഓൺലൈൻ റിപ്പോർട്ട് ചെയ്തു .

അതിനിടെ ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്തു.ആലുവ പൊലീസ് ക്ലബ്ബിൽ‌ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ‘അമ്മ’യുടെ താരഷോയുമായി ബന്ധപ്പെട്ടാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. റിഹേഴ്സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചു. ഇതിന്റെ ചില രേഖകൾ അന്വേഷണ സംഘത്തിനു കൈമാറി. ചോദ്യം ചെയ്യൽ അരമണിക്കൂറോളം നീണ്ടു.മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. ഈ കേസിൽ ആദ്യമായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.ഇതേ കേസിൽ നടൻ കൂടിയായ മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവർത്തകയുമായ റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.

Top