കണ്ടതില്‍ വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ നയന്‍താരയുടെ കിടിലം മറുപടി

nayanthara

വിവാദങ്ങളില്‍ എന്നും നിറഞ്ഞു നിന്ന താരമായിരുന്നു തെന്നിന്ത്യന്‍ സുന്ദരി നയന്‍താര. വിവാഹവും പ്രണയവും എന്നും നയന്‍താരയ്ക്ക് മോശം പേര് സമ്മാനിച്ചിട്ടേയുള്ളൂ. എന്നിട്ടും നയന്‍താര എന്ന നായികയുടെ താരപദവി തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. നയന്‍താരയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടിക്കും കഴിയില്ലെന്നാണ് പൊതുവിലുള്ള സംസാരം.

ഇത്രയും വലിയ നടിയായിട്ടും നയന്‍താരയുടെ ജീവിതം ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ഗോസിപ്പുകളും പ്രണയത്തകര്‍ച്ചയും ഉണ്ടായിട്ടുള്ള നയന്‍താര ഇപ്പോഴും ഒറ്റയ്ക്ക് തന്നെ. ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നയന്‍താര തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് പറയുകയുണ്ടായി. ‘ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിക്കുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. കുടുംബ ജീവിതം ആഗ്രഹിക്കുന്നുണ്ട്. ഒരിക്കല്‍ വിവാഹം ഉണ്ടാവും. പക്ഷെ അത് ഇത്ര വര്‍ഷം കഴിഞ്ഞെന്നോ എപ്പോള്‍ നടക്കുമെന്നോ പറയാന്‍ കഴിയില്ല. അതിനൊരു സമയം നിശ്ചയിച്ചിട്ടില്ലെന്ന് സത്യം.

george-nayan

ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ. നമ്മളെ നമ്മള്‍ തന്നെ സ്വയം വിലയിരുത്തുന്നത് അതനുസരിച്ചായിരിക്കും മറ്റുള്ളവരും നമ്മളെ നോക്കി കാണുക. എല്ലാ കാര്യങ്ങളിലും ശരിയായ നിലപാട് എപ്പോഴും ഒരു വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം.

എന്റെ കഴിവില്‍ എനിക്കുള്ള വിശ്വാസവും, കഠിനാധ്വാനവുമാണ് 12 വര്‍ഷമായി ഈ മേഖലയില്‍ തുടരുന്നതിനുള്ള കാരണം. കരിയറില്‍ ഉയര്‍ച്ചയിലൂടെയും താഴ്ചയിലൂടെയും കടന്ന് പോയി. വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവന്നതിന് ശേഷം തിരക്കഥകള്‍ ശ്രദ്ധിച്ച് എടുക്കാന്‍ ശ്രമിച്ചു. എല്ലാ ചിത്രങ്ങളും എന്റെ ആദ്യ ചിത്രങ്ങളായി കാണാന്‍ തുടങ്ങി നയന്‍സ് പറയുഞ്ഞു.

Top