മമ്മൂട്ടിയെ തോൽപ്പിച്ച് ചാക്കോച്ചൻറെ മകൻ; വിഡിയോ പങ്കുവെച്ച് താരം

മമ്മൂട്ടിയുടെ പിറന്നാളിന് ഒരു സര്‍പ്രൈസ് വിഡിയോയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസക്കുട്ടനൊപ്പം പഞ്ചഗുസ്തി നടത്തുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. സോഫയില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ഉഷാറോടെ എത്തുകയാണ് ഇസ. തുടര്‍ന്ന് മമ്മൂട്ടിയുടെ കൈ പിടിച്ച് പഞ്ച ഗുസ്തി നടത്തി തോല്‍പ്പിക്കുകയായിരുന്നു. ജയിച്ച സന്തോഷത്തില്‍ തുള്ളിച്ചാടുന്ന ഇസക്കുട്ടനെ കണ്ട് കയ്യടിക്കുന്ന മമ്മൂട്ടിയേയും വിഡിയോയില്‍ കാണാം.

മെഗ കിഡ് മമ്മൂട്ടി വിത്ത് മൈ കിഡ് എന്ന അടിക്കുറിപ്പിലാണ് കുഞ്ചാക്കോ ബോബന്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top