മമ്മൂട്ടിക്ക് നന്ദിപറഞ്ഞതും പാര്‍വ്വതിക്ക് പാരയായി; കണ്ണുംപൂട്ടി പൊങ്കാലയിട്ട് മമ്മൂട്ടി ഫാന്‍സ്; രക്ഷപ്പെടാന്‍ തിരുത്തുനല്‍കി താരം

പാര്‍വ്വതിക്ക് നേരെ വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല. മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിയ്ക്ക് പണികൊടുക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണെതോന്നും ഇന്നലത്തെ തെറിയഭിഷേകം കണ്ടാല്‍. പൃഥ്വിരാജ്-പാര്‍വതി ചിത്രം മൈസ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കിയതില്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍.

ചിത്രത്തിന്റെ മമ്മൂട്ടി പുറത്തിറക്കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ട്രെയിലര്‍ പങ്കുവച്ചതിന് മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് നടി പാര്‍വതി പങ്കുവച്ച ട്രെയിലറിന് താഴെ ആരാധകരുടെ പൊങ്കാലയും ആയിരുന്നു.

പോസ്റ്റില്‍ ‘നന്ദി മമ്മൂട്ടി’ എന്ന് എഴുതിയതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയുടെ വെരിഫൈഡ് എക്കൗണ്ടിലേക്ക് ടാഗ് ചെയ്യുകയാണ് പാര്‍വതി ചെയ്തത്. പൃഥ്വിരാജും ഈ ട്രെയിലര്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍, അതില്‍ ‘നന്ദി മമ്മൂക്ക’ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇതോടേ പാര്‍വതിയുടെ പോസ്റ്റിന് താഴെ അസഭ്യ വര്‍ഷമായിരുന്നു.

സഭ്യതയുടെ സീമകള്‍ ലംഘിച്ച് കൊണ്ടുള്ളതാണ് കമന്റുകളില്‍ ഭൂരിഭാഗവും. ഗുരുത്വവും വിനയവും ഒന്നും വാങ്ങാന്‍ കിട്ടില്ല… അതൊക്കെ വളര്‍ത്തി വലുതാക്കുന്നവര്‍ പഠിപ്പിച്ചു തരേണ്ടതാണെന്ന ഉപദേശവും മമ്മൂക്കയ്ക്ക് പേരിട്ടത് പാര്‍വതിയുടെ മടിയില്‍ വച്ചാണോയെന്ന ആക്രോശങ്ങളും ഇനി ഒരിക്കലും പാര്‍വതിയുടെ ചിത്രങ്ങള്‍ കാണില്ലെന്ന ഭീഷണികളും കമന്റുകളായി വന്നിട്ടുണ്ട്.

ഒടുവില്‍ ഇപ്പോള്‍ പാര്‍വതി പോസ്റ്റില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്. മമ്മൂട്ടിക്ക് ശേഷം ‘സര്‍’ എന്ന് കൂടി ചേര്‍ത്താണ് പ്രശ്നത്തിന് ഒരു അയവ് വരുത്താന്‍ പാര്‍വതി തീരുമാനിച്ചത്. ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലര്‍ പങ്കുവച്ചതിന് നന്ദി മമ്മൂട്ടി സാര്‍. പാര്‍വതി കുറിച്ചു

Top