ബിഗ്ബി രണ്ടാം ഭാഗത്തില്‍ പ്രണവ്; മമ്മൂട്ടിയുടെ സ്റ്റൈലന്‍ വേഷത്തിനായി ആരാധകര്‍

മമ്മൂട്ടി ആരാധകരുടെ മനം നിറച്ച ആക്ഷന്‍ ചിത്രമാണ് ബിഗ്ബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ ചിത്രങ്ങളില്‍ ഒന്നുകൂടിയാണത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാല്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടു കൂടി മലയാള സിനിമ ബിലാലിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും കൗതുകകരമായ കാര്യം മറ്റൊന്നാണ്. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം പ്രണവ് മോഹന്‍ലാല്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്

ബിഗ് ബിയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സാദ്ധ്യത കല്‍ച്ചിരുന്നത് ദുല്‍ഖറിനായിരുന്നെങ്കിലും നറുക്ക് പ്രണവിനായിരിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആദിയിലൂടെ നായകനായി അരങ്ങേറുന്ന പ്രണവ് മമ്മൂട്ടിക്കൊപ്പം ബിലാലില്‍ എത്തിയാല്‍ ചിത്രം മറ്റൊരു ലെവലില്‍ എത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരപ്പിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. എന്നാല്‍ ആദ്യമായി മോഹന്‍ലാലിനേയും പ്രണവിനേയും ഒരുമിച്ച് കാമറയ്ക്ക് മുന്നിലെത്തിച്ചത് അമല്‍ നീരദ് ആയിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു ആ ചിത്രം. അതുപോലെ പ്രണവിനെ മമ്മൂട്ടിക്കൊപ്പം ഒരു സ്‌ക്രീനില്‍ എത്തിക്കാനുള്ള ഭാഗ്യം അമല്‍ നീരദിന് ലഭിക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ തനിക്ക് ദുല്‍ഖറനേപ്പോലെയാണെന്ന് മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രണവിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.

Top