പാർവ്വതിക്ക് എട്ടിന്റെ പണി!

കൊച്ചി: കസബ എന്ന സിനിമയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മമ്മൂട്ടിക്ക് എതിരെ രംഗത്ത് വന്ന പാർവതിക്ക്  സൈബർ അറ്റാക്ക് നടക്കുകയാണ്    അതിനിടെ  പാർവ്വതിയുടെ പ്രസ്താവന കേട്ടപ്പോൾ തന്നെ മമ്മൂട്ടിയോട് സംസാരിച്ചെന്നും, അത് കേട്ട് ‘കുട്ടികളല്ലേടാ അവരെന്തെങ്കിലും പറയട്ടെ’ എന്ന് ചിരിച്ചു കൊണ്ടാണ് മമ്മൂട്ടി മറുപടി പറഞ്ഞതെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. “കസബ എന്ന സിനിമയിൽ മമ്മൂട്ടി സ്ത്രീകളോട് മോശമായി പെരുമാറുകയോ അവരെ ഇകഴ്തി സംസാരിക്കുകയോ ചെയ്ത സീൻ ഉണ്ട്.

അത് കണ്ടപ്പോൾ എനിക്ക് വളരെ വിഷമം തോന്നി.മമ്മൂട്ടിയെ പോലെ ഒരു നടൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇതാണ് ആ കുട്ടി പറഞ്ഞത്. അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആർക്കും അവരവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

” പാർവ്വതിയുടെ അഭിപ്രായം തികച്ചും വ്യക്തിപരമായിരുന്നു, അഭിപ്രായം പറയുമ്പോൾ അതിന് പിന്നാലെ വരുന്ന ഭവിഷ്യത്ത് കൂടി മുന്നിൽ കാണണം എന്നും സിദ്ദിഖ് പറയുന്നു.

പാർവ്വതിയെ എതിർക്കുന്നവരെയെല്ലാം അടക്കി നിർത്തേണ്ടത് മമ്മൂട്ടിയുടെ പണിയല്ല, അതിനുള്ള വഴി ഒരുക്കിക്കൊടുത്ത പാർവ്വതിക്ക് തന്നെയാണ് അവരോട് മറുപടി പറയാനുള്ള ബാധ്യത.”നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ, അവിടെ ഞങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ നമ്മൾ നമ്മൾ എന്ന് മാത്രം പോരെ” എന്നാണ് പാർവ്വതിയോട് സിദ്ദിഖിന്റെ ചോദ്യം.

“എന്റെ സഹപ്രവർത്തകരെ മറ്റുള്ളവർ തെറി വിളിക്കുന്നത് ആഗ്രഹിക്കുന്നില്ല.” എന്ന് പറഞ്ഞാണ് സിദ്ദിഖിന്റെ കുറിപ്പ് അവസാനിക്കുന്നത്. സ്ത്രീകൾക്കിടയിൽ പോലും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് ഫെമിനിസമെന്നിരിക്കെ, സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കേണ്ട അത്തരമൊരു ആശയത്തെ സിനിമാക്കാരും ആരാധകരും തമ്മിലുള്ള വാഗ്വാദങ്ങളിലൂടെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

സിനിമ രംഗത്തെന്നല്ല ഏത് മേഖലകളിലും സ്ത്രീപുരുഷ സമത്വം അനിവാര്യം തന്നെയാണ്. പക്ഷെ അത്തരമൊരു മാറ്റം പ്രാപ്യമാകണമെങ്കിൽ സിദ്ദിഖ് പറഞ്ഞത് പോലെ ‘ഞങ്ങൾ പെണ്ണുങ്ങൾ നിങ്ങൾ ആണുങ്ങൾ’ എന്ന ആശയം സ്ത്രീയും പുരുഷനും ഒഴിവാക്കിയെ തീരു.

അതേ സമയം

കസബയെ വിമര്‍ശിച്ച നടി പാര്‍വതിയെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തികൊണ്ട് നിര്‍മ്മാതാവ് അഷ്റഫ് ബേദി രംഗത്ത്. ശക്തമായ സ്ത്രീപക്ഷ കഥ പറയുന്ന ചിത്രമായിട്ടും സംവിധാനം ചെയ്യുന്നത് ഒരു സീനിയര്‍ ഡയറക്ടറായതുകൊണ്ടും ബജറ്റ് കുറവായതുകൊണ്ടും ഗ്ലാമര്‍ കുറവായതുകൊണ്ടും പാര്‍വതി അഭിനയിച്ചില്ലെന്നാണ് അഷ്റഫ് ബേദി കുറ്റപ്പെടുത്തിയത്.

വിഎം വിനു സംവിധാനം ചെയ്ത് ഭാമയും റഹ്മാനും അഭിനയിച്ച മറുപടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വതി വിസ്സമ്മതിച്ചതിനെ കുറിച്ചാണ് അഷ്റഫിന്റെ പോസ്റ്റ്. ആ ചിത്രത്തില്‍ 11 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കേണ്ടതുണ്ടായിരുന്നുവെന്നും ചാനലുകളിലും അഭിമുഖങ്ങളിലും ഇരുന്ന് വാചകമടിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ടെന്നും ബേദി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അഷ്‌റഫ് ബേദിയുടെ കുറ്റപ്പെടുത്തല്‍.

Top