‘കേരളത്തിലുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്…

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരണം നല്‍കി മമ്മൂട്ടി. പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം ആരാഞ്ഞ മമ്മൂട്ടിയുടെ പ്രതികരണം ഇതിനകം തന്നെ് വൈറലായിട്ടുണ്ട്. നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണെന്നും പക്ഷെ ഇവിടെയുള്ളവര്‍ തന്നെ വിളിക്കുന്നത് എഴുപതുകാരനാണെന്നുമായിരുന്നു തമാശയില്‍ കലര്‍ന്ന മമ്മൂട്ടിയുടെ മറുപടി. പരസ്പരം ഫോട്ടോകളെടുത്താണ് മമ്മൂട്ടിയും നിക്കും പിരിഞ്ഞത്. ജീവന്‍ പണയം വച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എറണാകുളത്തെത്തിയപ്പോള്‍ കാണാനാണ് ഞാന്‍ എത്തിയത്. ഞങ്ങള്‍ ചിരപരിചിതരെപ്പോലെയാണ് സംസാരിച്ചത്. ആ നാടിനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയും അദ്ദേഹത്തിന് വലിയ അഭിപ്രായമാണുള്ളത്. കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് ഒരു ഭാഗ്യമാണെന്ന് മമ്മൂട്ടി പറഞ്ഞു. മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിക്ക് ഉട്ട് കൊച്ചിയിലെത്തിയത്. ഡച്ചുകാരുമായി കൊച്ചി രാജാവുണ്ടാക്കിയ വട്ടെഴുത്ത് ലിപിയിലെ കരാര്‍ രേഖ, ടിപ്പു സുല്‍ത്താന്റെ കൈയ്യൊപ്പുള്ള കരം രസീത്, 1811 ല്‍ പുറത്തിറങ്ങിയ അറബിക് ബൈബിള്‍, സിറിയന്‍ അക്ഷരത്തില്‍ മലയാളം എഴുതിയ ഗാര്‍ത്തോളിക് രേഖ, 1898 ലെ കൊച്ചി രാജാവിന്റെ ഡയറി തുടങ്ങിയ ചരിത്ര രേഖകള്‍ നിക്ക് ഉട്ടും റൗള്‍ റോയും മമ്മൂട്ടിയും ചേര്‍ന്നു കണ്ടു. താന്‍ ഈ നാട്ടുകാരനായിരുന്നിട്ടും ഇതുവരെ ഈ ചരിത്ര രേഖകളൊന്നും കണ്ടിട്ടില്ലെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ ചിരിപടര്‍ത്തി. തുടര്‍ന്ന് ബോട്ട് ജെട്ടിയില്‍ നിന്ന് ഉട്ടിനെയും റോയെയും മമ്മൂട്ടി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് യാത്രയാക്കി.

Top