നായിക പ്രിയ ഗോറിനൊപ്പം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അല്ലേ? ഫോട്ടോ വൈറല്‍

13244637_1716365488580979_1384512657559866311_n

അനാര്‍ക്കലിയിലെ നായിക പ്രിയ ഗോറിനൊപ്പം മോഹന്‍ലാലിന്റെ മകന്‍ എന്നു ചിലര്‍ പറയുന്നു. ഇരുവരുമുള്ള ഫോട്ടോ ഇതിനോടകം വൈറലായി. എന്നാല്‍, ഫോട്ടോയില്‍ കാണുന്ന വ്യക്തി പ്രണവല്ലെന്ന് മറ്റ് ചിലര്‍. ഏതാണ് സത്യം എന്നറിയാന്‍ ശരിക്കുമൊന്നു നോക്കേണ്ടി വരും. ഫോട്ടോയില്‍ കാണുന്ന പയ്യനെ കണ്ടാല്‍ പ്രണവ് ആണെന്നേ തോന്നൂ.

എന്നാല്‍, അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. പ്രണവുമായി രൂപ സാദൃശ്യമുള്ള തെലുങ്ക് നടനാണ് ഫോട്ടോയില്‍ കാണുന്നത്. പ്രണവാണെന്ന് കരുതിയ പലരും ഗോസിപ്പ് അടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. തെലുങ്ക് നടന്‍ നവീന്‍ ചന്ദ്രയുടെ ഫോട്ടോയാണ് ചിലര്‍ പ്രണവാണെന്ന് തെറ്റിദ്ധരിച്ചത്. പ്രിയ തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചന്ദമാമ രാവ് എന്ന ചിത്രത്തിലാണ് നവീനും പ്രിയയും ഒന്നിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30-pranav-mohanlal

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ പ്രിയ ഗോര്‍, പൃഥ്വിരാജ് ചിത്രമായ അനാര്‍ക്കലിയിലൂടെയാണ് മലയാളത്തിലെത്തുന്നത്. പഞ്ചാബി, തെലുങ്കു സിനിമകളിലും പ്രിയ വേഷമിട്ടിട്ടുണ്ട്.

Top