മമ്മൂട്ടി ലാലിനോട് വഴക്കിട്ടു; തനിക്കിഷ്ടമുള്ള പോലെ മുടി ചീകാന്‍ സമ്മതിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ വേറെ ആളെ നോക്കാന്‍ മമ്മൂട്ടി

cobra-mammootty-lal-kaniha-pathmapriya

മമ്മൂട്ടിക്ക് ചില നിബന്ധനകളൊക്കെ ഉണ്ട്. അത് പലരും കോമഡിയായി അവതരിപ്പിക്കാറുമുണ്ട്. കൂളിങ് ക്ലാസ് വയ്ക്കാതെ മ്മമൂട്ടി എങ്ങും പോകില്ലെന്നു വരെ പരിഹസിക്കാറുണ്ട്. ഇതുപോലൊരു സംഭവം പണ്ട് ഒരു സിനിമാ സെറ്റില്‍ വെച്ച് നടന്നിട്ടുണ്ട്. മമ്മൂട്ടിയും സംവിധായകനും നടനുമായ ലാലും തമ്മില്‍ വഴക്കിട്ടിട്ടുണ്ട്.

തന്റെ ഇഷ്ടത്തിന് അനുസരിച്ച് മുടി ചീകാന്‍ സമ്മതിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ വേറെ ആളെ നോക്കിക്കോളാന്‍ സംവിധായകന്‍ സിദ്ധിഖിനോട് മമ്മൂട്ടി പറഞ്ഞു. സിദ്ധിഖ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി മുണ്ട് തന്നെ ഉടുക്കണം എന്നത് സിദ്ധിഖിന്റെ വാശിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാന്റിട്ടാല്‍ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാം എന്ന് മമ്മൂട്ടിയും ലാലും പറഞ്ഞിട്ടും സിദ്ധിഖ് അനുസരിച്ചില്ല. നാടന്‍ ഹിറ്റ്‌ലറായിരിക്കണം എന്ന് സിദ്ധിഖിന് നിര്‍ബന്ധമായിരുന്നു. ഒടുവില്‍ മമ്മൂട്ടി മുണ്ടിന് വഴങ്ങുകയായിരുന്നു. മുടി പിന്നിലേക്ക് ചീകണം എന്നതായിരുന്നു മറ്റൊരു കാര്യം. എന്നാല്‍, ഇത് മമ്മൂട്ടി അനുസരിച്ചില്ല.

മുടി പിന്നിലേക്ക് ചീകി വയ്ക്കാന്‍ ലാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും മമ്മൂട്ടി അനുസരിച്ചില്ല. ഒടുവില്‍ ഇരുവരും വഴക്കിട്ടു. തന്റെ ഇഷ്ടത്തിന് മുടി ചീകാന്‍ അനുവദിച്ചില്ലെങ്കില്‍ മറ്റാരെയെങ്കിലും അഭിനയിപ്പിച്ചോ എന്ന് പോലും മമ്മൂട്ടി പറഞ്ഞു. ഒടവില്‍ ഷോട്ടിന്റെ സമയം ആയപ്പോള്‍ മേക്കപ്പ് മാന്‍ ജോര്‍ജ്ജിനെ വിളിച്ച് മുടി പിന്നിലേക്ക് ചീകിവച്ചു. നിനക്ക് സമാധാനമായോ എന്നൊരു ചോദ്യവും മമ്മൂട്ടി ചോദിച്ചു എന്നും സിദ്ധിഖ് പറഞ്ഞു.

Top