പോണ്‍ സിനിമയിലെ അനുഭവങ്ങള്‍ തുറന്ന് കാട്ടുന്ന സണ്ണി ലിയോണ്‍ സിനിമ വരുന്നു; രണ്ടാം ഭാഗത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി

സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കരണ്‍ജിത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. സണ്ണി ലിയോണിന്റെ സിനിമാജീവിതത്തെ തുറന്നു കാട്ടുന്നതാണ് സീരിസിന്റെ രണ്ടാം ഭാഗം. രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സണ്ണിലിയോണ്‍ കടന്നുപോയ വ്യത്യസ്ത അവസ്ഥകളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു.

പോണ്‍ സിനിമാ മേഖലയിലെ സണ്ണിയുടെ യാത്രയാണ് സംവിധായകന്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. രണ്ടു മിനിട്ടിലധികം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. പോണ്‍ താരമായി ആരംഭിച്ച് പിന്നീട് ബോളിവുഡ് നടിയായി മാറിയ സണ്ണി ലിയോണ്‍ ലോകത്തിലെ തന്നെ അറിയപ്പെടുന്ന അഡള്‍ട്ട് ഫിലിം സ്റ്റാര്‍ ആയി മാറിയത് എങ്ങനെയെന്നും അതിനായി സണ്ണി നടത്തിയ പോരാട്ടങ്ങളുമാണ് ട്രെയിലറില്‍ കാണാന്‍ കഴിയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രെയിലറിന്റെ തുടക്കത്തില്‍ സണ്ണിയുടെ അമ്മ പറയുന്നത് കേള്‍ക്കാം തന്റെ മകള്‍ ഏറ്റവും നല്ല മകളായും ഏറ്റവും നല്ല ഭാര്യയായും മാറുന്നതായിരുന്നു തന്റെ സ്വപ്നമെന്നും എന്നാല്‍ വിദൂര സ്വപ്നങ്ങളില്‍ പോലും ലോകമറിയപ്പെടുന്ന ഒരു അഡള്‍ട്ട് സിനിമാ താരമാകുന്നതായി കരുതിയിട്ടില്ലെന്നും. വെബ് സീരിസായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബര്‍ 18 മുതല്‍ രണ്ടാം സീസണ്‍ സീ5ല്‍ സംപ്രേഷണം ആരംഭിക്കും.

Top