മമ്മൂട്ടിയുടെ ഒപ്പം സണ്ണി ലിയോണും: മധുരരാജ പൊടിപാറും

കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും അഭിനയിക്കുന്നു. വാര്‍ത്ത സണ്ണി ലിയോണ്‍ സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

മധുരരാജയിലൂടെ മലയാളത്തില്‍ ഇത്തരമൊരു അവസരമുണ്ടായതിന്റെ സന്തോഷത്തിലാണ് താരം. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തില്‍ ഇരുവരുമൊന്നിക്കുന്നത്. കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

2009ല്‍ ഇറങ്ങിയ പോക്കിരിരാജയുടെ സ്വീക്കലാണ് മധുരരാജ. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിക്കഴിഞ്ഞു.

Top