കേരളത്തിലെ മഴ ആസ്വദിച്ച് സണ്ണി ലിയോൺ ; മഴ നനയുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തിലെത്തി മഴ ആസ്വദിച്ച് സണ്ണി ലിയോൺ. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ചിത്രത്തിന് ഇതിനോടകം പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിനോട് ചേരുന്ന കറുത്ത ഷൂവും, മനോഹരമായ പുഞ്ചിരിയും സണ്ണിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.

മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മഴയിൽ നനയാതെ വസ്ത്രത്തിൽ തന്നെയുള്ള ഒരു തൊപ്പിയുമണിഞ്ഞാണ് ബോളിവുഡ് സുന്ദരി ചിത്രത്തിൽ ഉള്ളത്. ‘എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

കുടുംബസമേതമാണ് താരം കേരളത്തിൽ എത്തിയരിക്കുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ ഷൂട്ടിങ്ങിനായാണ് സണ്ണി ഇപ്പോൾ കേരളത്തിലുള്ളത്.

ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ ചിത്രം തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലും ഒരുങ്ങുന്നുണ്ട്.

സിനിമാ അഭിനയം മാത്രമല്ല, സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമാണ് താരത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത നൽകിയത്.കേരളത്തിലെത്തിയ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ നേരത്തെയും വൈറലായി മാറിയിരുന്നു.

Top