പിറന്നാൾ ദിനത്തിൽ പൊളി ലുക്കിൽ മമ്മൂട്ടി; ആരാധകരെയും കവച്ചുവച്ച് അനു സിത്താരയുടെ ആശംസ

പിറന്നാൾ ദിനത്തിൽ ഹോളിവുഡ് ലുക്കിൽ  മെഗാസ്റ്റാർ മമ്മൂട്ടി. റോൾസ് റോയ്സിനു മുന്നിൽ മുടി നീട്ടി വളർത്തി കൂളിങ് ഗ്ലാസിൽ നടന്നുവരുന്ന മമ്മൂട്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് തരംഗമായിരിക്കുന്നത്. ഇന്ന് 68ാം ജന്മദിനം ആഘോഷിക്കുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയ മുഴുവൻ താരത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ആരാധകരുടെ കുറിപ്പുകളാണ്.

അതിനിടയിൽ മെഗാസ്റ്റാറിന് വ്യത്യസ്തമായ രീതിയിൽ പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയും നടിയുമായ അനു സിത്താര. മമ്മൂട്ടി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങളും, ‘ഹാപ്പി ബർത്ത് ഡേ മമ്മൂക്ക’ എന്നും ഷാളിൽ പ്രിന്റ് ചെയ്ത് അത് വീശുന്ന വീഡിയോയാണ് അനു സിത്താര പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടിയോടുള്ള ആരാധനയെപ്പറ്റി നിരവധി അഭിമുഖങ്ങളിൽ അനു സിത്താര വ്യക്തമാക്കിയിരുന്നു.

https://www.instagram.com/p/B2FHh7zgwBr/?utm_source=ig_web_copy_link

Top