ആരാധികമാരെ സുഖിപ്പിക്കാൻ ഫാന്‍സ് ഷോയുമായി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

കൊച്ചി:താരരാജാവ് മമ്മൂട്ടിയുടെ ആരാധികമാര്‍ക്ക് മാത്രമായി സെപ്ഷല്‍ ഷോ സംഘടിപ്പിച്ച് വാര്‍ത്തകളിലിടം നേടുകയാണ് മമ്മുട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസ്. കേരളത്തിലാദ്യാമായാണ് ലേഡീസ് ഫാന്‍സിനുവേണ്ടി മാത്രം ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാന്‍ ഷോയിലുടെ പുതിയ റെക്കോര്‍ഡ് നേടുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കാര്‍ഡ് മെഗാ സ്റ്റാറിന്റെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേശ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്‍, ദിവ്യദര്‍ശന്‍, മക്ബൂല്‍ സല്‍മാന്‍, കൈലാഷ്, വരലക്ഷമി ശരത്കുമാര്‍, പൂനം ബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജാധി രാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റര്‍ പീസ്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍ പീസ്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ പോലീസ് വേഷത്തിലും ചിത്രത്തിലെത്തുന്നു.

Top