ദിലീപിനെ പുറത്താക്കിയെന്നു പറഞ്ഞ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്: ഷമ്മി തിലകന്‍

കൊച്ചി: നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്ക്കേണ്ടന്ന് നടനും മകനുമായ ഷോബി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഏതാനും ചില ആളുകള്‍ അമ്മയെ മാഫിയ സംഘടനയാക്കി മാറ്റിയെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.

തിലകന്റെ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പല തവണ രേഖാമൂലം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബു പ്രതികരിച്ചത്. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കുമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് തന്നെ പുറത്താക്കാത്തതെന്നും മാധ്യമ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയുടെ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്കിതില്‍ റോളില്ലെന്നായിരുന്നു മറുപടി. നീതിക്കായി കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. മരിച്ചു പോയ താരങ്ങളുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മരണശേഷമെങ്കിലും തന്റെ പിതാവിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടിരുന്നു.

Top