മോഹന്‍ലാല്‍ അഭിസംബോധന ചെയ്തത് മൂന്ന് നടിമാരെന്ന്, ഞങ്ങള്‍ക്ക് പേരില്ലേയെന്ന ചോദ്യവുമായി രേവതി, സ്വയം പരിചയപ്പെടുത്തി wcc വാര്‍ത്താസമ്മേളനം…

കൊച്ചി: താര സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായയി ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങി. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ രേവതി വ്യക്തമാക്കി. ഇതിന് പുറമെ സ്വന്തം പേര് പറഞ്ഞാണ് പാര്‍വ്വതിയും അഞ്ജലിയും രേവതിയും പത്രസമ്മേളനം തുടങ്ങിയത്.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടിപ്പിക്കുന്ന വാര്‍ത്ത സമ്മേളനം കൊച്ചിയില്‍ തുടങ്ങി.

രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Top