സൂര്യയ്ക്ക് വില്ലനായി മോഹന്‍ലാല്‍ എത്തുന്നു: ചങ്കിടിപ്പോടെ ആരാധകര്‍

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരു താരങ്ങളുടെയും ആരാധകര്‍ വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം പുറത്തു വന്നിരിക്കുന്നു. കെ വി ആനന്ദ് ഒരുക്കുന്ന ഈ സിനിമയില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇതേ വരെ കണ്ടിട്ടില്ലാത്ത വില്ലന്‍ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടി വില്ലനായി താരമെത്തുകയാണെങ്കില്‍ നായകനേക്കാള്‍ മീതെയായിരിക്കും മോഹന്‍ലാലിനു സ്വീകാര്യത ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം അല്ലു അര്‍ജ്ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷും വേഷമിടുന്നുണ്ട്. മുമ്പ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അല്ലു സിരിഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും. ലോകത്തിലെ പ്രശസ്തവും വ്യത്യസ്തവുമായ 10 ഷൂട്ടിംഗ് ലൊക്കേഷനുകളിലാണ് ഈ സിനിമ ചിത്രീകരിക്കുക. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്.

അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.നിലവില്‍ സെല്‍വരാഘവന്‍ ചിത്രം എന്‍ജികെയുടെ തിരക്കുകളിലാണ് സൂര്യ. വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍, അജോയ് വര്‍മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.

Top