സ്ലിം ലുക്കുമായി മോഹൻലാൽ.. ചിത്രം വൈറൽ

മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം  വൈറലായി….മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലേറെ പേരാണ് ചിത്രത്തോട് പ്രതികരിച്ചത്. ഒടിയൻ ടീസർ റിലീസ് സമയത്ത് ഭാരം കുറച്ച് ക്ലീൻ ഷേവ് ലുക്കിൽ വന്ന മോഹൻലാലിന്‍റെ ലുക്ക് വലിയ സംസാരവിഷയമായിരുന്നു. പുതിയ സിനിമയായ നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മോഹൻലാൽ പുതിയ ചിത്രം ഫേസ്ബുക്ക് പേജിലിട്ടത്.

നീരാളിയിലെ ഗെറ്റപ്പിനെ ഓർമ്മിപ്പിക്കുന്ന സാൾട്ട് ആന്‍റ് പെപ്പർ താടിയുമായാണ് സ്പോർട്ടി ലുക്കിൽ മോഹൻലാലിന്‍റെ പുതിയ ചിത്രം. വ്യായാമം ചെയ്യുന്നതിനിടെ ജിംനേഷ്യത്തിൽ വച്ചെടുത്ത ചിത്രത്തിന് കിട്ടുന്ന ആരാധകരുടെ കമന്‍റുകളും രസകരമാണ്.mohanlal

“എന്തുമാജിക്കാണീ കാണിച്ചത്? നിങ്ങൾ എന്ത് ഭാവിച്ചാ ലാലേട്ടാ?”
“എന്നാലും എന്‍റെ ലാലേട്ടാ നിങ്ങളീ വയസ്സാംകാലത്ത് ഇത്രക്ക് ജിമ്മന്‍ ആവല്ലേ…”
“വീട്ടുകാരൊക്കൊ പറഞ്ഞു തുടങ്ങി, മോഹലാലിനെ കണ്ട് പഠിക്കെടാ”
“പ്രണവിന് കിട്ടേണ്ട ചിത്രങ്ങൾ പോലും ഇനി ലാലേട്ടൻ ചെയ്യേണ്ടിവരും”, എന്നൊക്കെയാണ് കടുത്ത ആരാധകരുടെ കമന്‍റുകൾ.

കംപ്രഷൻ ഗാർമെന്‍റ്സ് ധരിച്ച് വണ്ണം കുറച്ചതാണ് എന്ന മട്ടിൽ ചിലരും കമന്‍റുകളുമായി എത്തി. അതിനോട് യോജിച്ചും തർക്കിച്ചും ചിത്രത്തിനടിയിൽ ഫാൻ ഫൈറ്റും തുടരുന്നു. ആ തടിയുള്ള ലാലേട്ടനെ ആയിരുന്നു ഇഷ്ടം എന്ന മട്ടിലും ചില ആരാധകർ പ്രതികരിക്കുന്നു.

ഏതായാലും കഥാപാത്രത്തിന്‍റെ പൂർണ്ണതക്കായി ശരീരത്തിൽ വൻ മേക്കോവർ നടത്തുന്ന ബോളിവുഡ് കോളിവുഡ് ട്രൻഡ് മലയാളത്തിൽ അപൂർവമാണ്. സൂര്യയും വിക്രമും ആമീറും അക്ഷയും അഭിഷേകുമെല്ലാം മേക്കോവർ അത്ഭുതങ്ങൾ കാട്ടിയപ്പോൾ മലയാളത്തിൽ അപ്പോത്തിക്കിരി പോലെ ചില ചിത്രങ്ങൾക്കായി ജയസൂര്യ നടത്തിയ മേക്കോവറുകൾ മാത്രമാണ് ഇതിനുമുമ്പ് ശ്രദ്ധിക്കപ്പെട്ടത്. പുത്തൻ
ലുക്കിനായി ഏതായാലും മോഹൻലാൽ കഠിനാധ്വാനം നടത്തിയിട്ടുണ്ട് എന്നുറപ്പ്.

 

Top