മോഹന്‍ലാല്‍ മുപ്പത് വര്‍ഷം ഒളിപ്പിച്ചുവെച്ച രഹസ്യം പുറത്തുവിട്ട് സിനിമ മാധ്യമപ്രവര്‍ത്തകനായ ജോസ് പല്ലിശ്ശേരി

മലയാള സിനിമയുടെ അമരത്ത് വാഴുന്ന സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ മാധ്യമ പ്രവര്‍ത്തകനായ ജോസ് പല്ലിശ്ശേരി. തിക്കുറിശ്ശി കല്യാണ ബ്രോക്കറായ മോഹന്‍ലാലിന്റേയും സുചിത്രയുടെയും വിവാഹ രഹസ്യമാണ് പല്ലിശ്ശേരി പരസ്യമാക്കിയിരിക്കുന്നത്. മോഹന്‍ലാലും സുചിത്രയും വിവാഹിതരായത് പ്രണയിച്ചാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. ബാലാജി സ്റ്റുഡിയോയില്‍ മോഹന്‍ലാലിന്റെ സിനിമകളുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ അവിടെ പതിവ് സന്ദര്‍ശകയായിരുന്ന സുചിത്രയ്ക്ക് മോഹന്‍ലാലിനോട് പ്രണയം തോന്നുകയായിരുന്നത്രെ. ലാല്‍ അഭിനയിച്ച ഭാഗങ്ങള്‍ വീണ്ടും വീണ്ടും കാണുന്നത് സുചിത്ര പതിവാക്കി. പിന്നീട് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മുന്‍കൈയ്യെടുത്താണ് ഈ ബന്ധം ഉറപ്പിച്ചതെന്നും പല്ലിശ്ശേരി പറയുന്നു. ഇതൊന്നും ലാല്‍ അറിഞ്ഞിരുന്നില്ല. സിനിമയില്‍ ലാല്‍ അഭിനയിച്ച പാട്ടുസീന്‍ ഉണ്ടെങ്കില്‍ സുചിത്ര അത് പ്രത്യേകം കാണുമായിരുന്നു. അങ്ങനെ ഒരിഷ്ടം വളര്‍ന്നു എന്നാണ് സ്റ്റുഡിയോ വാര്‍ത്തകള്‍. ഒരുദിവസം ഞാന്‍ പ്രിയദര്‍ശനോടും സുരേഷ് കുമാറിനോടും ഇക്കാര്യം ചോദിച്ചു. രണ്ടുപേരും ശബ്ദമുണ്ടാക്കി ചിരിച്ചു.
‘പ്രിയന്‍ പറയും. വ്യക്തമായി അറിയുന്നത് പ്രിയനാണ്. സുരേഷ്‌കുമാര്‍ അങ്ങനെ ഒഴിഞ്ഞുമാറിയെന്നും പല്ലിശ്ശേരി പറയുന്നു.

Top