സാമ്പത്തിക തിരിമറി ആരോപണത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി; കോഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു

കോഴിക്കോട് ബിജെപിയില്‍ സാമ്പത്തിക തിരിമറി ആരോപണത്തിന് പിന്നാലെ രാജി. ജില്ല പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച കോഴിക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു. കോര്‍ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി

കോഴിക്കോട് ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തിന് പിന്നാലെയാണ് മണ്ഡലം ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട് കോര്‍ കമ്മിറ്റിയില്‍ സാമ്പത്തിക തിരിമറി ആരോപണം ഉന്നയിച്ചത്. കോഴിക്കോട് ജില്ലയിലെ കനത്ത തോല്‍വി നേരിടേണ്ടിവന്ന ബേപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ജില്ല പ്രസിഡന്റുമായ പ്രകാശ് ബാബുവിന് എതിരെയായിരുന്നു ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016ലും 2021ലും 2026ലുീ ബേപൂരില്‍ മത്സരിച്ചിട്ടും വോട്ട് വര്‍ദ്ധിപ്പിക്കന്‍ സാധിച്ചില്ലെന്നു പ്രചാരണത്തിന് അമിത്ഷാ എത്തിയ മണ്ഡലത്തിന്‍ വലിയ ഫണ്ട് കൈപ്പറ്റിയിട്ടും തോല്‍വി ഏറ്റുവാങ്ങി എന്നു പരാതിയില്‍ ഉണ്ട്. കോര്‍ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചതിന് പിന്നാലെ ഇയാളെ ചുമതലയില്‍ നിന്നും ഒഴുവാക്കുകയായിരുന്നു.

 

 

Top