ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: പ്രണവും കല്യാണിയും ഒന്നിക്കുന്നു

മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളായ കല്യാണിയും എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലുമായതാണ്. ഇവരുടെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഇരുവരും ഒന്നിക്കുകയാണ്. എന്നാല്‍ അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.

പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മെഗാബഡ്ജറ്റ് ചിത്രത്തില്‍ പ്രണവിന്റെ നായികയായാണ് കല്യാണി എത്തുന്നത്. നേരത്തെ അപ്പുവിനൊപ്പം (പ്രണവ് മോഹന്‍ലാല്‍) അഭിനയിക്കാന്‍ ആഗ്രമുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രണവ്. 2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ നായികയാകുന്നത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരാണ്. തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് എന്നിവരും പ്രധാന കഥപാത്രങ്ങളായി എത്തും. ഒന്നാം മരയ്ക്കാറായി മലയാളസിനിമയുടെ കാരണവര്‍ മധുവും അഭിനയിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, ഡോ.സി.ജെ. റോയി, സന്തോഷ്.ടി.കുരവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest
Widgets Magazine