ബിജെപി പ്രവര്‍ത്തകര്‍ ‘ഒടിയന്‍’ നിര്‍ത്തിച്ചു; തീയറ്റര്‍ കത്തിക്കുമെന്ന് ഭീഷണി

തൃശ്ശൂര്‍: തൃശൂരില്‍ ഒടിയന്‍ സിനിമയുടെ പ്രദര്‍ശനം ബിജെപി പ്രവര്‍ത്തകര്‍ നിര്‍ത്തിച്ചു. സിനിമാ പ്രദര്‍ശനം തുടങ്ങിയിരുന്നെങ്കിലും പകുതിക്ക് വെച്ച് നിര്‍ത്തിച്ചത്. അത് മാത്രമല്ല, തീയറ്റര്‍ പൂട്ടിക്കുകയും ചെയ്തു.

സിനിമ പകുതിക്ക് നിര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ മോഹന്‍ലാല്‍ ഫാന്‍സ് മുദ്രാവാക്യം വിളിച്ചു പ്രതിഷധിച്ചു. തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ വാക്കേറ്റവും ചെറിയ തോതില്‍ സംഘര്‍ഷവും ഉണ്ടായി.

സിനിമ ഓടിച്ചാല്‍ തീയറ്റര്‍ കത്തിക്കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി.

Latest
Widgets Magazine