രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് ദിലീപ്, മനസ്സറിയാത്ത കുറ്റത്തിന് താന്‍ വേട്ടയാടപ്പെടുന്നു

കൊച്ചി: ദിലീപ് രാജിവെച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്ന് വെളിപ്പെടുത്തല്‍. തന്റെ പേര് പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് ദിലീപ് കത്തില്‍ പറയുന്നു. മനസ്സറിയാത്ത കുറ്റത്തിന് താന്‍ വേട്ടയാടപ്പെടുകയാണെന്ന് നടന്‍ കത്തില്‍ പറയുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കനാണ് രാജിവെച്ചത് എന്നും ദിലീപ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്നു. ദിലീപിനെ പുറത്താക്കത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘടനയില്‍ നിന്നും രാജിവെച്ചത്.

കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മോഹൻലാൽ രാജി ചോദിച്ചു വാങ്ങിയെന്നായിരുന്നു പറഞ്ഞത്. ‘അമ്മ’യുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണം. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ ‘അമ്മ’ സംഘടന തകരരുത്. വേട്ടയാടപ്പെടുന്നത് മനസറിയാത്ത കുറ്റത്തിനെന്നും ദിലീപ് പറയുന്നു.

Top