മോഹന്‍ലാല്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവന്‍..!! ആരാധകരും..!!തെറി കേട്ടിട്ടും കുലുങ്ങാതെ കെആർകെ !

മലയാളികളുടെ മോഹൻലാലിനെ പരിഹസിച്ച ബോളിവുഡിലെ ചെറുകിട നടനും നിരൂപകനുമായ കെആര്‍കെ.യെ മലയാളികള്‍ പൊങ്കാലയിട്ടു മടുത്തെങ്കിലും കെആര്‍കെ നിര്‍ത്താനുദ്ദേശമില്ല. മോഹന്‍ലാലിനെ ഛോട്ടാഭീമിനോട് ഉപമിച്ചായിരുന്നു കെആർ കെ തുടക്കം ഇട്ടത്.മലയാളീസ് നിരന്നു നിന്ന് പൊങ്കാലയിട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ പരിഹാസം തുടര്‍ന്ന കെ.ആര്‍.കെയ്‌ക്കെതിരെ നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു.തുടര്‍ച്ചയായി മോഹന്‍ലാലിനേയും മലയാളികളേയും പുച്ഛിക്കുന്ന പോസ്റ്റുകള്‍ ട്വിറ്ററിലിട്ട് അര്‍മാദിക്കുകയാണ് കെആര്‍കെ. തെറിവിളികളൊന്നും പുള്ളിക്കാരനെ ഏശുന്ന മട്ടേ ഇല്ല.
ഛോട്ടാഭീമിനെ പോലിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനെ അവതരിപ്പിക്കും എന്നു കളിയാക്കിയാണ് കെആര്‍കെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ മലയാളികള്‍ ഇയാളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ കേറി പൊങ്കാല തുടങ്ങി. പക്ഷേ കെഐര്‍കെ പരിഹാസം അവസാനിപ്പിച്ചതേ ഇല്ല.

തുടര്‍ച്ചയായി വളരെയധികം പോസ്റ്റുകളാണ് ട്വിറ്ററില്‍ കെആര്‍കെയുടേയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ഇയാള്‍ക്ക് മറുപടി പറയുന്ന മലയാളികളേയാണ് ആദ്യ ട്വീറ്റില്‍ പുച്ഛിക്കുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന മോഹന്‍ലാല്‍ വളരെ പഴഞ്ചനും വിവരമില്ലാ്ത്തവനുമാണെന്നും അധിക്ഷേപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ്. അതുകൊണ്ടാണേ്രത ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരും മോഡേണുമായുള്ള ആളുകള്‍ ട്വിറ്ററാണത്രേ ഉപയോഗിക്കുക.

മലയാളികളോടുള്ള പുച്ഛം ഇയാളുടെ പോസ്റ്റുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. മലയാളികള്‍ തരംതാണവരെന്നും പണിയില്ലാത്തവരെന്നും പലതവണ ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെ തനിക്ക് ട്വിറ്ററില്‍ ഫോളോവേഴ്‌സ് കൂടിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.

ട്വിറ്ററില്‍ ഇയാള്‍ക്ക് 3.7 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അതായത് 37 ലക്ഷം പേര്‍. മാഹന്‍ലാലിനെ പരിഹസിച്ചത് വഴി അന്‍പതിനായിരം മലയാളികള്‍ കൂടി ഇയാളുടെ ഫോളോവേഴ്‌സ് ആയി മാറിയത്രേ. അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍. തെറിവിളി ആയാലും ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുകയെന്നതാണ് ഇായളുടെ ലക്ഷ്യം.

ആത്മീയ നേതാവ് ഗുര്‍മീത് രാം റഹീം സിംഗുമായി മോഹന്‍ലാലിനെ താരതമ്യം ചെയ്യുന്ന ട്വീറ്റും പിറകേ വന്നു. ഗുര്‍മീത് രാം റഹീം സിംഗ് നടനും സംവിധായകനും കൂടിയാണ്. അയാള്‍ക്കുള്ള കഴിവും താരപദവിയും മാത്രമേ മോഹന്‍ലാലിനുമുള്ളൂ എന്നാണ് പരിഹാസം.

മോഹന്‍ലാലിനെ അറിയുമോ എന്നു ചോദിച്ചുള്ള അഭിപ്രായ വോട്ടെടുപ്പും ഇയാളുടെ വകയായിട്ടുണ്ട്. 67 ശതമാനം പേരും അറിയും എന്നാണ് വോട്ട് ചെയ്തിരിക്കുന്നത്. 22 ശതമാനം പേര്‍ ഇല്ലെന്നും 11 ശതമാനം പേര്‍ പേരുപോലും കേട്ടിട്ടില്ലെന്നും വോട്ട് ചെയ്തിരിക്കുന്നു

ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ മലയാളി ഹാക്കര്‍ ഗ്രൂപ്പുകള്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ തന്റെ അക്കൗണ്ട് ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ലെന്നാണ് ഇയാളുടെ വെല്ലുവിളി. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ്ശ്രമിക്കുന്നവര്‍ മണ്ടന്മാരെന്നും പരിഹസിക്കുന്നുണ്ട് ഇയാള്‍.

മോഹന്‍ലാല്‍ ആരാധകരുടെയും മലയാളികളുടേയും തെറിവിളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. ഒരു പെട്ടിയില്‍ നാണയം ഇട്ട് കിലുക്കുന്നത് പോലെയാണ് തനിക്കതെന്നും കെആര്‍കെ പറയുന്നു. മലയാളികള്‍ ഇനി എന്ത് പണിയാണ് ഇയാള്‍ക്ക് കൊടുക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

Top