ഒരുമിച്ച് ചുവടുവെച്ച് പ്രണവും കല്യാണിയും, ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

കൊച്ചി: പ്രണവും കല്യാണിയും ആദ്യം മുതല്‍ക്കേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നവരാണ്. ഇപ്പോഴിതാ ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹ’ത്തില്‍ പ്രണവ് മോഹന്‍ലും കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്. സിനിമയിലെ ഒരുഗാനരംഗത്തില്‍ നിന്നുള്ള ചിത്രമാണിത്.

സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

നൂറുകോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, മധു എന്നിവരാണ് മറ്റുതാരങ്ങള്‍

ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: പ്രണവും കല്യാണിയും ഒന്നിക്കുന്നു ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്; ആളുകളുടെ മുന്നില്‍ അപ്പുവിനെ കസിനെന്നാണ് പരിചപ്പെടുത്തുന്നത്; കല്ല്യാണി പത്ത് മിനിറ്റോളം അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’യെന്ന് ഞാന്‍ പറഞ്ഞു; ചില സമയങ്ങളില്‍ അച്ഛന്റെ കരച്ചില്‍ ഭയങ്കര കോമഡിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍ ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍ സിനിമയിറങ്ങിയ സമയം പ്രണവ് ഹിമാലയത്തിലേക്ക് പോയത് എന്തിന്; കാരണം വെളിപ്പെടുത്തി കല്ല്യാണി; വിചിത്രമെന്ന് ആരാധകര്‍
Latest
Widgets Magazine