മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍, ഈ അവസരത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം: സര്‍ക്കാരിനെ പിന്തുണച്ച് നടന്‍ മോഹന്‍ലാല്‍

കൊറോണ വൈറസ് ബോധവത്കരണവുമായി നടന്‍ മോഹന്‍ലാലിന്റെ വീഡിയോകള്‍ വൈറലാകുന്നു. ഡോക്ടറുമായി സംസാരിക്കുന്ന വീഡിയോയും ലാല്‍ പങ്കുവെച്ചിരുന്നു. കേരള മുഖ്യമന്ത്രിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ചും താരമെത്തി. കൊവിഡ് 19 സാമ്പത്തിക-സാമൂഹിക പ്രത്യാഘങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെയാണ് മോഹന്‍ലാല്‍ അഭിനന്ദിച്ചത്. ഈ അവസരത്തില്‍ ചിന്തനീയമായ ഏറ്റവും ഉചിതമായ തീരുമാനം എന്നാണ് സാമ്പത്തിക പാക്കേജിനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനും മോഹന്‍ലാല്‍ പിന്തുണ അറിയിച്ചു. ആരോഗ്യത്തോടെയും സുരക്ഷിതരുമായും നില്‍ക്കാനും മോഹന്‍ലാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് നടന്‍ നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് നിവിന്‍ പോളിയുടെ പ്രതികരണം. 2000 കോടി രൂപയുടെ പാക്കേജ് ആണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 20000 കോടിയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു.

50 ലക്ഷത്തില്‍പരം ആളുകള്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരായിട്ടുണ്ട്. അതേസമയം ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍ പെട്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. 100 കോടി രൂപ വീതം ഇതിന് വിനിയോഗിക്കും ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.പി.എല്‍ അല്ലാത്തവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വേണ്ടി വരും. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും 1000 ഭക്ഷണ ശാലകള്‍ തുടങ്ങാനാണ് തീരുമാനം.

Top