ഇത്രയും വലിയ പ്രോബ്ലം നടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ? വേറെ എന്തെങ്കിലും ചോദിച്ചൂടെ… കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കാത്തോലിക്കാ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിട്ടും ബിഷപ്പിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് നടന്‍ മോഹന്‍ലാലിന്റെ പ്രതികരണമിങ്ങനെ: മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍?? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്‌ളം (പ്രളയം)? നടക്കുമ്പോള്‍ അത് (കന്യാസ്ത്രീകളുടെ സമരം) പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം.

നല്ലൊരു കാര്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ ചോദിക്കാനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മാതപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ സഹായം നല്‍കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.

Top