എണ്‍പതുകളിലെ താരങ്ങള്‍ വീണ്ടും കൂടി; മമ്മൂക്ക മാത്രമില്ല, എവിടെയെന്ന് ആരാധകര്‍

ചെന്നൈ: എണ്‍പതുകളിലെ താരങ്ങളുടെ കൂട്ടായ്മയായ ക്ലാസ് ഓഫ് എയിറ്റീസ് വീണ്ടും കൂടിച്ചേര്‍ന്നു. എന്നാല്‍ ഇത്തവണയും മമ്മൂട്ടി ഉണ്ടായിരുന്നില്ല. ആരാധകരാകട്ടെ ഫോട്ടോയില്‍ തെരഞ്ഞത് മമ്മൂക്കയെയും. ഇത്തവണ നടന്നത് ഒന്‍പതാമത് കൂടിച്ചേരല്‍ ആയിരുന്നു.

2009ല്‍ സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. എണ്‍പതുകളില്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്ത താരങ്ങളുടെ കൂട്ടായ്മയാണ് ക്ലാസ് ഓഫ് എയിറ്റീസ്. വര്‍ഷാവര്‍ഷം ഇവരെല്ലാം ഒത്തുകൂടാറുണ്ട്. എല്ലാവരും ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് എത്തുക. കൂടിച്ചേരലിന്റെ ഫോട്ടാകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യാറുണ്ട്.

 

 

മലയാളത്തില്‍ നിന്നും ആദ്യകാലങ്ങളില്‍ മുകേഷ്, ശങ്കര്‍, മേനകാ സുരേഷ്, നദിയാ മോയ്തു, ജയറാം തുടങ്ങി മുന്‍നിര താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് മുകേഷിനെയോ ശങ്കറിനെയോ കണ്ടിട്ടില്ല.

reunion 2

മമ്മൂട്ടി ഇതുവരെയും കൂടിച്ചേരലിന് എത്തിയിട്ടില്ല. ഓരോ വര്‍ഷവും കൂടിച്ചേരലിന് ശേഷം ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വരുമ്പോള്‍ ആരാധകരെല്ലാം ഒരേ സ്വരത്തില്‍ ചോദിക്കുന്നത് മമ്മൂക്ക എവിടെയെന്നാണ്.reunion

Top