ദേവാസുരം ഇന്ന് എടുത്താല്‍ ആരായിരിക്കും മംഗലശ്ശേരി നീലകണ്ഠന്‍? ഉത്തരം നല്‍കി സംവിധായകന്‍ രഞ്ജിത്ത്

മലയാളത്തിന്റെ അഭിമാനമാണ് നടന്‍ മോഹന്‍ലാല്‍. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മനസുകള്‍ കീഴ്‌പ്പെടുത്തിയ അത്ഭുത പ്രതിഭ. മോഹന്‍ലാല്‍ എന്ന വിസ്മയതാരത്തിന്റെ അഭിനയജീവിത്തിലെ ഒഴിച്ചു നിറുത്താനാകാത്ത 10 കഥാപാത്രങ്ങളെ തിരഞ്ഞാല്‍ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ മുന്‍നിരയിലുണ്ടാകും. മലയാള സിനിമയിലെ എക്കാലത്തെയും മെഗാഹിറ്റ് ചിത്രമായ ദേവാസുരം ഇന്ന് വീണ്ടും ചെയ്യുകയാണെങ്കില്‍ ലാലിന് പകരം ആര്? അടുത്തിടെ രഞ്ജിത്ത് നേരിട്ട ഒരു ചോദ്യമാണിത്.

സംശയമൊന്നുമില്ലാതെ രഞ്ജിത്ത് മറുപടിയും നല്‍കി. ‘ലാലിനെ റീപ്ലേസ് ചെയ്യാന്‍ ആവില്ല. കാരണം എനിക്ക് ചിന്തിക്കാനേ പറ്റില്ല അങ്ങനെ ഒരു കാര്യം. അത് ഈ തലമുറയിലെ ആളുകളുടെ കഴിവ് കുറവൊന്നുമല്ല. നീലകണ്ഠന്‍ എന്ന് പറയുന്ന ആ മുഖം, അത് സിനിമയായിക്കഴിഞ്ഞ ശേഷം, മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഈ ജനറേഷന്റെ സിനിമയുമല്ല അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- രഞ്ജിത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ ചിത്രമായ ഡ്രാമയില്‍ എന്നും നമ്മള്‍ ഇഷ്ടപ്പെടുന്ന, കുസൃതിക്കാരനായ മോഹന്‍ലാലിനെയാകും കാണാന്‍ കഴിയുക എന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. ആശാ ശരത്, കനിഹ, നിരഞ്ജ് മണിയന്‍പിള്ള രാജു, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നവംബര്‍ ഒന്നിന് ചിത്രം തിയേറ്രറുകളിലെത്തും.

Top