ഒടിയന് പുഷ് നല്‍കിയതും ഹൈപ്പ് നല്‍കിയതും സംവിധായകന്റെ കടമ: മോഹൻലാൽ; കുഴയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രതികരണവുമായി സൂപ്പര്‍ താരം

ഒടിയന്‍ റിലീസ് ചെയ്തതിനും ശേഷം സിനിമാ പ്രേമികള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ് നടന്‍ മോഹന്‍ലാലിന്റെ പ്രതികരണം. അവസാനം റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാറിനോട് മോഹന്‍ലാല്‍ തന്റെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. നികേഷിന്റെ കുഴക്കുന്ന ചോദ്യങ്ങളെ തന്റെ സ്വതവേയുള്ള നയചാതുരികൊണ്ട് നേരിട്ടാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

ഒടിയന്‍ സിനിമയുടെ പേരില്‍ മോഹന്‍ലാലിനെ ചൊറിയാനുള്ള ചോദ്യങ്ങളെല്ലാം തയ്യാറാക്കിയായിരുന്നു നികേഷ് മോഹന്‍ലാലിനെ വിളിച്ചത്. എന്നാല്‍ നികേഷ് കുമാറിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയ മോഹന്‍ലാല്‍ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ സിനിമാ അനുഭവം പങ്കുവച്ചു. ഒടിയന്‍ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാനും അങ്ങനെ ഒരു വാക്ക് എങ്ങിനെ എങ്കിലും മോഹന്‍ലാലിന്റെ വായില്‍ നിന്നും വീഴ്ത്താനുമായിരുന്നു നികേഷിന്റെ ശ്രമം മുഴുവനും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീകുമാര്‍ മേനോനെയും കണക്കറ്റ് വിമര്‍ശിച്ച നികേഷ് ശ്രീകുമാര്‍ മേനൊനെതിരെ മോഹന്‍ലാലിനെ കൊണ്ട് ഒരു വാക്കെങ്കിലും പറയിക്കാനും പടിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാല്‍ നികേഷ് കുമാറിന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. സിനിമയ്ക്ക് ഹൈപ്പ് നല്‍കുന്നതും പരസ്യം നല്‍കുന്നതും സംവിധായകന്റെ പണിയാണെന്നും ഉത്പന്നത്തിന് പരസ്യം നല്‍കുന്നത് എങ്ങനെ തെറ്റാകുമെന്നും മോഹന്‍ലാല്‍ ചോദിച്ചു. തന്റെ വളഞ്ഞ ബുദ്ധിയിലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരുകാരണ വശാലും മോഹന്‍ ലാല്‍ വീഴില്ലെന്ന് മനസ്സിലായതോടെ നികേഷിന്റെ ചോദ്യങ്ങളുടെ സ്റ്റോക്കും തീര്‍ന്നു.

ഒടുവില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ അങ്ങിനെയൊന്നും വീഴില്ലെന്ന് മനസ്സിലായ നികേഷ് കുമാര്‍ ഒരു ചിരിയോടെ ചോദ്യങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. നികേഷിന്റെ ചോദ്യങ്ങളില്‍ മുഴുവന്‍ ഒടിയന്‍ സിനിമയുടെ വിമര്‍ശനമായിരുന്നു. ഒരിടത്ത് ആ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ എടുത്ത പണി വെള്ളത്തിലായില്ലേ എന്നും നികേഷ് ചോദിക്കുന്നുണ്ട്. അതിനും ചിരിച്ചു കൊണ്ട് നിങ്ങള്‍ പടം കണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. കണ്ടെന്ന് നികേഷ് മറുപടിയും നല്‍കി. എങ്കില്‍ താങ്കള്‍ക്ക് ആ പടം മോശമായി തോന്നി എങ്കില്‍ ഞാന്‍ നിങ്ങളുടെ ആ തോന്നലിനൊപ്പം നില്‍ക്കാമെന്നും മറിച്ച് അങ്ങനെ അല്ല തോന്നിയതെങ്കില്‍ ഞാന്‍ ആപക്ഷം നില്‍ക്കാമെന്നും ചിരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

Top