കല്യാണിയെയും പ്രണവിനെയും ഒന്നിപ്പിച്ചത് ഐ.വി. ശശിയുടെ മകന്‍

കല്യാണിയും പ്രണവും സോഷ്യല്‍മീഡിയയില്‍ ആരാധകരുടെ പ്രിയതാരങ്ങളാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ വൈറലാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് ഈ ചിത്രം സംവിധാനം ചെയ്യുക അന്തരിച്ച സംവിധായകന്‍ ഐ.വി. ശശിയുടെയും സീമയുടെയും മകന്‍ അനി ശശിയാണ്.

അടുത്ത വര്‍ഷം ആരംഭിക്കുന്ന അനിയുടെ ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രണവിന്റെ നായികാവേഷത്തില്‍ കല്യാണി പ്രിയദര്‍ശനെത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും അനി ശശിയുടേതാണ്. മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും പിന്നണി സംസാരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകവേഷത്തിലേക്കെത്തിയത്. തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണിയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ടെന്നു വാര്‍ത്തകളുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ അനി ശശിയുടേതാണ്.

Top