ആനക്കൊമ്പ് കേസ് നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്.കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍

കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻ ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് സൂക്ഷിച്ചതിനെതിരെ മോഹൻലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ആനക്കൊമ്പ് കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ വിശദീകരണകുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനെതിരെയാണ് കോടതിയിൽ വിശദീകരണം നൽകിയത്.

ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.നിയമപരമായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആനക്കൊമ്പ് കൈവശം വെക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ മോഹന്‍ലാലിന്റെ ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും.ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസമാണ് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴു വര്‍ഷത്തിനു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2011 ഡിസംബറിൽ രജിസ്റ്റർ ചെയ്ത കേസിന് ഏഴു വർഷം കഴിഞ്ഞാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ഇതിൽ ഗൂഡാലോചനയുണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പരാതി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതെന്നും തനിക്ക് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടിയിരുന്നു.

2011ൽ രജിസ്റ്റർ ചെയ്‌ത കേസിൽ തുടർനടപടി സ്വീകരിക്കാത്തതിന് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ നടപടികള്‍ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കേസ് എന്തുകൊണ്ടാണ് തീര്‍പ്പാക്കാത്തതെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നു മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.

മോഹൻലാലിനെ ഒന്നാം പ്രതിയാക്കിയാണ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടർന്നാണ് മോഹൻലാൽ വിശദീകരണവുമായി കോടതിയെ സമീപിച്ചത്.

മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ വിശദീകരിച്ചത്.

2012 ജൂണിലാണ് സംഭവത്തിന്റെ തുടക്കം. കേസില്‍ തുടര്‍ നടപടകള്‍ വൈകുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top