മോഹന്‍ലാലിനൊപ്പം നഗ്നയായി അഭിനയിക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് മീര വാസുദേവന്‍; സീന്‍ ചിത്രീകരിച്ചപ്പോള്‍ ചുറ്റും അഞ്ച് പേര്‍ മാത്രം

ബ്ലസിയുടെ തന്മാത്ര എന്ന ചിത്രം കണ്ടവര്‍ക്ക് മനസില്‍ നിന്നും മായാത്ത ഒരു രംഗമാണ് അതിലെ കിടപ്പറയില്‍ നിന്നും മോഹന്‍ലാല്‍ നഗ്നനായി എണീറ്റ് പോകുന്ന സീന്‍. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ആ സീനിനെ പറ്റി നടി മീര വാസുദേവന്റെ തുറന്നുപറച്ചില്‍.

ഒരുപാട് നായികമാര്‍ ആ സീന്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും ഒഴിവായിരുന്നെന്നും എന്നാല്‍ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവന്‍ പറയുന്നു കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് മീരയുടെ തുറന്നുപറച്ചില്‍. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാന്‍ഡ് മാത്രമാണ് താന്‍ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.

സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

Top