ഇങ്ങനെ തള്ളാവോ നിങ്ങളൊരു നടനല്ലേ..കുട്ടനാടന്‍ ബ്ലോഗിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് കിട്ടിയ കമന്റുകള്‍ വൈറല്‍

മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്‌ളോഗിനെ അഭിനന്ദിച്ച് പോസ്റ്റിട്ടപ്പോള്‍ ഉണ്ണി മുകുന്ദന്‍ വിചാരിച്ചു കാണില്ല ഇത്രയും കമന്റുകള്‍ പുലിവാല് പിടിപ്പിക്കുമെന്ന്. ചിത്രത്തെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെ വിമര്‍ശകര്‍ പ്രതിഷേധമറിയിക്കുകയായിരുന്നു.

‘നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവര്‍ക്കും, നിറഞ്ഞ സ്‌നേഹം’- ഇതായിരുന്നു ഉണ്ണി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമായിരുന്നു’ വിമര്‍ശകന്റെ കമന്റ്.കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’-ഇതായിരുന്നു ഉണ്ണിയുടെ മറുപടി.

comments

‘100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’-ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം. സമൂഹമാദ്ധ്യമങ്ങളില്‍ സംസാരിക്കുന്ന കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കള്‍ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും ഉണ്ണി മറുപടി നല്‍കി.

Top