പ്രണവിന് മാത്രം കേക്ക്; വേറെയാരും എന്റെ കൈയില്‍ നിന്ന് കേക്ക് പ്രതീക്ഷിക്കണ്ടെന്ന് മമ്മൂട്ടി

ഇന്ന് ക്രിസ്മസ്. എല്ലാവരും ആഘോഷത്തിന്റെ തിരക്കിലാണ്. ചലച്ചിത്ര ലോകവും ക്രിസ്മസ് കൊണ്ടാടുന്നതിന്റെ തിരക്കിലാണ്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന് ഇത്തവണ ക്രിസ്മസ് ഏറെ പ്രിയമുള്ളതാകും. പ്രണവിന് കേക്ക് നല്‍കിയത് മമ്മൂട്ടിയാണ്. കേക്ക് നല്‍കിയിട്ട് പിന്നാലെ താരത്തിന്റെ ഒരു പറച്ചിലും. ”ബാക്കിയുള്ള എല്ലാവരും എന്റെ കൈയില്‍ നിന്ന് കേക്ക് പ്രതീക്ഷിക്കണ്ട” എന്ന തമാശയില്‍ പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി കേക്ക് മുറിച്ച് നല്‍കുന്നത്. മമ്മൂട്ടി കേക്ക് മുറിച്ച് നല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വൈ.എസ്.ആറായി എത്തുന്ന യാത്ര എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിനായി വിസമയാക്സിലേക്ക് എത്തിയതായിരുന്നു മമ്മൂട്ടി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് പ്രണവും സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചതോടെ ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top