പുലിമുരുകനിലെ തള്ള് മൂപ്പന്‍ ജുറാസിക് പാര്‍ക്കില്‍ അഭിനയിച്ചേനേ; നഷ്ടപ്പെട്ട വേഷത്തെയോര്‍ത്ത് എം.ആര്‍. ഗോപകുമാര്‍

എം ആര്‍ ഗോപകുമാറിനെ പുതു തലമുറ ഓര്‍ക്കുന്നത് പുലിമുരുകനിലെ തള്ള് മൂപ്പനായാണ്. എന്നാല്‍ ചില നഷ്ടങ്ങള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം വേറെ ലെവല്‍ നടന്‍ ആയിരുന്നേനെ. 1996 ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗം ദ് ലോസ്റ്റ് വേള്‍ഡില്‍ ഒരു ഇന്ത്യന്‍ കഥാപാത്രമുണ്ട്. ഇന്ത്യന്‍ കുര്‍ത്തിയും കണ്ണടയും ധരിച്ച് ദിനോസറുകളെ വേട്ടയാടാന്‍ ഇറങ്ങുന്ന അജയ് സിദ്ധു എന്ന കഥാപാത്രം. ഈ റോളിലേക്ക് സ്റ്റീഫന്‍ സ്പീല്‍ബെര്‍ഗ് ആദ്യം തെരഞ്ഞെടുത്തത് മലയാളത്തിലെ പ്രിയനടന്‍ എംആര്‍ ഗോപകുമാറിനെയായിരുന്നു. എന്നാല്‍ വിസ പ്രശ്നങ്ങള്‍കൊണ്ട് അദ്ദേഹത്തിന് കൃത്യസമയത്ത് അമേരിക്കയില്‍ എത്താന്‍ സാധിക്കാതിരുന്നതിനാല്‍ ആ കഥാപാത്രം നഷ്ടപ്പെട്ടു.

ജുറാസിക് പാര്‍ക്കിലെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തന്റെ കരിയര്‍ തന്നെ മാറിപ്പോയാനേ എന്നാണ് അദ്ദേഹം പറയുന്നത്. ആദ്യകാലത്ത് നിരാശയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാറില്ല എന്നാണ് അദ്ദേഹം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിരാശയുണ്ടായിരുന്നു. ഇപ്പോഴില്ല.കേവലം വിസ പ്രശ്നങ്ങള്‍ കൊണ്ടാണ് ആ നഷ്ടം ഉണ്ടായത്. അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞെങ്കില്‍ ഒരുപക്ഷേ, കരിയര്‍ വേറൊന്നായി മാറിയേനേ. കൂടുതല്‍ നിരാശ അന്നും തോന്നിയിട്ടില്ല.’ ഗോപകുമാര്‍ പറഞ്ഞു.

ഈ കഥാപാത്രത്തിന് പറ്റിയ നടനെ തിരഞ്ഞ് സ്പീല്‍ബര്‍ഗ് അടൂര്‍ ഗോപാലകൃഷ്ണനെയാണ് സമീപിക്കുന്നത്. അദ്ദേഹം പറഞ്ഞതു വഴിയാണ് തന്നിസലേക്ക് വരുന്നത്. തന്റെ സിനിമകളിലെ അഭിനയം വിലയിരുത്തിയായിരുന്നു ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചത്. സ്പീല്‍ബെര്‍ഗിന്റെ സിനിമയില്‍ ഒരു ഇന്ത്യന്‍ താരം അഭിനയിക്കുന്നത് വലിയ വാര്‍ത്തയായെങ്കിലും വിസ പ്രശ്നങ്ങള്‍ കാരണം അവസരം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അജയ് സിദ്ധുവായിഇംഗ്ലീഷ് താരം ഹാര്‍വി ജെസണ്‍ എത്തി.

എന്നാല്‍ ജുറാസിക് പാര്‍ക് അല്ല തന്റെ ആദ്യ സിനിമയാണ് ഏറ്റവും വലിയ ദുഖമെന്നാണ് അദ്ദേഹം പറയുന്നത്. സുരേഷ് ഉണ്ണിത്താന്റെ ആര്‍ദ്രം എന്ന സിനിമയിലേക്കാണ് ഗോപകുമാറിനെ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നത്. സിനിമയുടെ രണ്ടാം ദിവസം ഷൂട്ടിങ്ങിനായി പോകാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ തന്റെ അച്ഛന്‍ മരിച്ചു. അങ്ങനെ ആ ചിത്രം മുടങ്ങിയെന്നും അത്രത്തോളം ദുഖം പിന്നീട് ഒരു സംഭവത്തിലുമുണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അടൂരിന്റേയും സ്പില്‍ബെര്‍ഗിന്റേയും സിനിമകളില്‍ അഭിനയിക്കാന്‍ നടക്കുന്നയാളാണ് താനെന്ന ധാരണ സിനിമ മേഖലയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ എന്നു പറയുന്നത് നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയല്ല. ‘പുലിമുരുകനി’ല്‍ അഭിനയിക്കുമ്പോള്‍ ചില ആള്‍ക്കാര്‍ എ ന്നോടു ചോദിച്ചു; ‘നിങ്ങള്‍ കച്ചവടസിനിമകളില്‍ അഭിനയിക്കുമോ? നിങ്ങള്‍ പൊതുവെ അവാര്‍ഡ് സിനിമകളിലും ബുദ്ധിജീവി സിനിമകളിലും മാത്രമേ അഭിനയിക്കൂ എന്നാണു പൊതുവെയുള്ള ധാരണ’. ഞാന്‍ പറഞ്ഞു ‘എനിക്കു പറ്റുന്ന കഥാപാത്രമാണെങ്കില്‍ ആരു വിളിച്ചാലും പോകും.’ പക്ഷേ, അങ്ങനെയല്ല ഇന്‍ഡസ്ട്രിയില്‍ എന്നെക്കുറിച്ചുള്ള ധാരണ’.

Top