മീ ടൂ; കുരുക്ക് അലന്‍സിയറിന് നേരെയും, മദ്യപിച്ച് റൂമില്‍ വന്ന് അപമാനിച്ചുവെന്ന് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ പ്രൊട്ടെസ്റ്റ്‌സ് എന്ന സൈറ്റിലൂടെയാണ് നടി താന്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
തന്റെ നാലാമത്തെ സിനിമയും അലന്‍സിയറിനൊപ്പമുള്ള ആദ്യ സിനിമയും ആണിത്..ഞാന്‍ ഉറപ്പിച്ച് പറയുന്നു, ഇതാകും ഒരുമിച്ചുള്ള അവസാന ചിത്രവും..ഇങ്ങനെ പറഞ്ഞുകൊണ്ടാണ് നടി തനിക്ക് നേരിട്ട അനുഭവങ്ങള്‍ പറയുന്നത്.

നടി പറയുന്നതിങ്ങനെ:

വേണ്ടപ്പെട്ടവരുടെ മുന്നില്‍ പോലും എനിക്ക് കഴിവ് തെളിയിക്കണം..ഞാന്‍ ഈ മേഖലയില്‍ തുടക്കക്കാരി മാത്രമാണ്..അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഞാന്‍ എന്റെ അനുഭവം പറയുന്നത്.

അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്.
നിരവധി തവണ അലന്‍സിയറില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഇവര്‍ പറയുന്നു. ആദ്യ തവണ നോട്ടം കൊണ്ടും രണ്ടാം തവണ ഒരു സഹനടിയുമായി തന്റെ റൂമില്‍ കയറി വന്നും മൂന്നാം തവണ തന്റെ റൂമില്‍ മദ്യപിച്ച് കടന്നുവന്നെന്നും നടി പറഞ്ഞു.

ആദ്യത്തെ സംഭവം നടക്കുമ്പോള്‍ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആയിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി..പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാനായില്ല..മിണ്ടാതെ അവിടെ ഇരിക്കാനേ കഴിഞ്ഞുള്ളൂ.. പീന്നീട് എന്റെ മുറിയിലേക്ക് കൂട്ടുകാരിയുമായെത്തിയ അയാള്‍ ഒരു അഭിനേതാവിന് തന്റെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നാടക പശ്ചാത്തലത്തില്‍ നിന്നു വന്നിട്ടും ഞാന്‍ ഇതിനെക്കുറിച്ച് ബോധവതിയെല്ലെന്നും പറഞ്ഞ് അപമാനിക്കുകയും ചെയ്തു.

ആര്‍ത്തവ സമയത്ത് ക്ഷീണിച്ച് റൂമില്‍ കിടന്ന സമയത്ത് മദ്യപിച്ച് റൂമില്‍ വരികയും ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന് ബെഡില്‍ കിടക്കുകയും ചെയ്തു. പിന്നീട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അവിടെയെത്തി തന്നെ രക്ഷിക്കുകയുമായിരുന്നുവെന്നും നടി പറയുന്നു.

മറ്റൊരിക്കല്‍ ഷൂട്ട് കഴിഞ്ഞ് രാവിലെ താന്‍ റൂമില്‍ ഉറങ്ങുകയായിരുന്നപ്പോള്‍ വാതിലില്‍ മുട്ടുകയും തന്റെ സുഹൃത്തുമായി സംസാരിക്കുകയും ചെയ്തു. പിന്നീട് സുഹൃത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി പോയപ്പോള്‍ റൂമിനുള്ളില്‍ കടന്ന് തന്റെ പുതപ്പിനകത്ത് കടക്കുകയും ചെയ്തു. താന്‍ നിലവിളിച്ചപ്പോള്‍ തമാശയ്ക്കാണ് ചെയ്തതെന്ന് പറഞ്ഞ് റൂമില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തുവെന്നും നടി പറയുന്നു.

ഞാനിതെഴുതുമ്പോഴും ആ സിനിമയില്‍ അഭിനയിച്ചതും അയാളോടൊപ്പം മറ്റ് സിനിമകളില്‍ അഭിനയിച്ചതുമായ മറ്റ് പല നടിമാര്‍ക്കും അയാളെക്കുറിച്ച് പറയാന്‍ കാണുമെന്നും നടി പറയുന്നു..

അമേരിക്കയിലെ ഷൂട്ടിങ് സെറ്റിലും അലന്‍സിയര്‍ തനിരൂപം പുറത്തെടുത്തു; യൂണിറ്റംഗമായ അമേരിക്കകാരിയെ അപമാനിച്ചെന്ന് വെളിപ്പെടുത്തല്‍ അലന്‍സിയറിനെതിരെ നടി പരാതി പറഞ്ഞപ്പോള്‍ ‘മാപ്പ് പറഞ്ഞാല്‍ മതിയോ’ എന്ന് ഡബ്ല്യു.സി.സി, പുറത്തുവന്നത് ഡബ്ല്യു.സി.സിയുടെ ഇരട്ടത്താപ്പോ? നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളില്‍ പകുതിയില്‍ കൂടുതലും അസത്യമാണെന്ന് നടന്‍ അലന്‍സിയര്‍; ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചതാണ് അലന്‍സിയര്‍ ഒളിവില്‍!!! പരാതി നല്‍കാന്‍ ഒരുങ്ങി ദിവ്യാ ഗോപിനാഥ്; നിയമനടപടികള്‍ക്ക് ഡബ്ല്യുസിസി ഞാനാണ് ആ നടി !..അലെൻസിയറിനെതിരെ ആരോപണം ഉന്നയിച്ചത് ഞാനാണ്..തുറന്ന് പറഞ്ഞ് നടി.. നിന്ന് കൊടുത്തിട്ടില്ല’ എന്ന ധൈര്യത്തിലാണ് എല്ലാം തുറന്നെഴുതിയത്. താൻ തെറ്റ് ചെയ്തിട്ടില്ല. ധൈര്യപൂർവം പ്രതികരിച്ചവളാണ്
Latest
Widgets Magazine