സിദ്ദിഖിനെതിരെ മീടൂ..!! ലൈംഗീകമായി അപമര്യാദയായി പെരുമാറി; നടി രേവതി സമ്പത്തിന്റെ ആരോപണം ഫേസ്ബുക്കില്‍

നടന്‍ സിദ്ദിഖിനെതിരെ മീടൂ ആരോപണം. സിദ്ദിഖ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി നടി രേവതി സമ്പത്ത് രംഗത്തെത്തി. രണ്ട് വര്‍ഷം മുന്‍പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ചാണ് മോശം അനുഭവം ഉണ്ടായതെന്നും നടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിദ്ദിഖില്‍ നിന്നുള്ള മോശം അനുഭവം തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടുവെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ എല്ലാം തുറന്നു പറയുന്നതില്‍ നിന്ന് എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും? സിദ്ദിഖ് ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കബ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

Top